തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിലേക്ക് വന്‍ വിദേശ നിക്ഷേപം. മെഡിറ്ററേറിയന്‍ ഷിപ്പിംഗ് കമ്പനി എംഎസ്‌സിയാണ് നിക്ഷേപവുമായി എത്തിയിരിക്കുന്നത്. വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരി എംഎസ്‌സി സ്വന്തമാക്കും. എംഎസ്‌സിയുടെ ഉപവിഭാഗമായ ടെര്‍മിനല്‍ ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ് വിഴിഞ്ഞം തുറമുഖത്തില്‍ പതിമൂവായിരം കോടി രൂപയുടെ നിക്ഷേപം നടത്തും.

അതേസമയം, വന്‍ നിക്ഷേപം നടത്തുന്നതോടെ തുറമുഖത്തിന്റെ ശേഷി 16 ലക്ഷം ടിഇയുവില്‍ നിന്ന് 57 ലക്ഷം ടിഇയു ആകും. കേരളത്തിലെ ഏറ്റവും ഉയര്‍ന്ന വിദേശ നിക്ഷേപമാണ് എംഎസ്‌സി നടത്തുന്നത്. തുറമുഖ വളര്‍ച്ചയില്‍ കുതിച്ചു ചാട്ടമെന്ന് അദാനി പ്രതികരിച്ചു. 13000 കോടിയുടെ നിക്ഷേപമാണ്. എന്നാല്‍ 2075 ല്‍ തുറമുഖം സംസ്ഥാനത്തിന് കൈ മാറുമ്പോള്‍ എംഎസ്‌സിയുടെ റോള്‍ എന്താകുമെന്നതിലാണ് ആകാംക്ഷ.

Leave a Reply

Your email address will not be published. Required fields are marked *