ഗോശ്രീ പാലങ്ങളുടെ നിർമാണവുമായി ബന്ധപ്പെട്ട് സിപിഐഎമ്മിനെതിരെ പ്രതിപക്ഷ നേതാവ് നടത്തിയ പ്രസ്താവനക്കെതിരെ പാലം ആക്ഷൻ കൗൺസിൽ. പാലങ്ങളുടെ നിര്‍മ്മാണത്തിനെതിരെ സിപിഐഎം പരാതി കൊടുത്തിരുന്നു എന്ന വിഡി സതീശന്റെ പ്രസ്താവനയ്ക്ക് എതിരെയാണ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ മജ്‌നു കോമത്ത് രംഗത്തെത്തിയത്. ഈ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്നും കേസു കൊടുത്തത് ബിജെപി നേതാവ് മേനകാ ഗാന്ധിയും ചില പരിസ്ഥിതി സംഘടനകളുമാണെന്നും മജ്‌നു കോമത്ത് ചൂണ്ടിക്കാട്ടി.

പാലം ആക്ഷന്‍ കൗണ്‍സിലുമായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സഹകരിച്ചിരുന്നു. അന്ന് എല്‍ഡിഎഫ് കണ്‍വീനറായിരുന്ന എംഎം ലോറന്‍സ് ആദ്യാവസാനം എല്ലാ സഹായവും നല്‍കി. കരാര്‍ കമ്പനിക്ക് ആദ്യ ഗഡു 10 കോടി നല്‍കണമെന്ന് പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ അറിയിച്ചപ്പോള്‍ വേണ്ട നടപടികള്‍ സ്വീകരിച്ചത് അന്നത്തെ സഹകരണ മന്ത്രിയായിരുന്ന എസ് ശര്‍മയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതെല്ലാം സത്യമാണെന്നിരിക്കെ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രസ്താവന പദവിക്ക് ചേരാത്തതാണെന്നും മജ്‌നു കോമത്ത് കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലേത് വികസന വാദികളും വികസന വിരുദ്ധരും തമ്മിലുള്ള പോരാട്ടമാണെന്ന് വിഡി സതീശന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ പ്രസ്താവനക്കിടയിലാണ് ഈ പ്രസ്താവനയിലാണ് ഗോശ്രീ വികസന പദ്ധതി കൊണ്ടുവന്നത് കെ കരുണാകരനാണെന്നും അന്ന് അതിനെതിരെ സിപിഐഎം ഹൈക്കോടതിയില്‍ കേസ് കൊടുത്തുവെന്നും ആരോപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *