ചൈനയില്‍ കൊവിഡ് കേസുകള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ ഹാംഗ്സോയില്‍ ഈ വര്‍ഷം സെപ്തംബറില്‍ നടത്താനിരുന്ന ഏഷ്യന്‍ ഗെയിംസ് അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചതായി സംഘാടകര്‍ അറിയിച്ചു.
സെപ്തംബര്‍ 10 മുതല്‍ 25 വരെയാണ് ഏഷ്യന്‍ ഗെയിംസ് തീരുമാനിച്ചിരുന്നത്.
ചൈനീസ് ദേശീയ മാദ്ധ്യമങ്ങള്‍ വിവരം സ്ഥിരീകരിച്ചെങ്കിലും കാരണം അറിയിച്ചിട്ടില്ല. എന്നാല്‍ രാജ്യത്ത് ക്രമാതീതമായി വര്‍ദ്ധിച്ച കൊവിഡ് കേസുകളാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്നും ഏഷ്യന്‍ ഗെയിംസ് സംഘാടകര്‍ അറിയിച്ചു.
അടുത്ത കാലത്തായി ചൈനയില്‍ കൊവിഡ് കേസുകളില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. കിഴക്കന്‍ ചൈനയിലെ 12 ദശലക്ഷം ജനസംഖ്യയുള്ള നഗരമാണ് ഹാങ്ഷൗ. രാജ്യത്ത് കൊവിഡ് രോഗാണുവിനെ പിടിച്ചുകെട്ടുന്ന ഭാഗമായി ഇപ്പോള്‍ ഷാങ്ഹായില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സകല മേഖലകളും സ്തംഭിക്കുന്ന ലോക്ഡൗണാണ് നടപ്പാക്കിയത്.
1.2 കോടി ജനങ്ങള്‍ വസിക്കുന്ന കിഴക്കന്‍ ചൈനയിലെ വന്‍ നഗരമാണ് ഹാംഗ്സോ. ഏഷ്യന്‍ ഗെയിംസിനായി 56ഓളം വേദികള്‍ നഗരത്തില്‍ തയ്യാറായിക്കഴിഞ്ഞു.