പാലക്കാട്: ജില്ലയിൽ ഇനിയും താപനില ഉയരുമെന്നതിനാൽ നിയന്ത്രണങ്ങൾ തുടരുമെന്ന് അറിയിപ്പ്. യെല്ലോ അലർട്ടാണ് നിലവിൽ ജില്ലയിലുള്ളത്. 39ºC വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. മെയ് 6 മുതൽ 8 വരെയുള്ള ദിവസങ്ങളിൽ 2- 4°C വരെ താപനില ഉയരാനാണ് സാധ്യത.

ഇക്കാരണത്താൽ തന്നെ മെയ് 8 വരെ നിലവിലുള്ള നിയന്ത്രണങ്ങൾ തുടരണമെന്നാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിക്കുന്നത്. പ്രധാനമായും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടണം. പ്രൊഫഷണൽ കോളേജുകൾ, മെഡിക്കൽ കോളേജുകൾ, ട്യൂട്ടോറിയൽസ്, അഡീഷണൽ ക്ലാസുകൾ, സമ്മർ ക്ലാസുകൾ ഒന്നും പാടില്ല

ക്ലാസുകൾ ഓൺലൈനായി നടത്താനാണ് നിർദേശം. കായിക പരിപാടികൾ, പരേഡുകൾ എന്നിവ രാവിലെ 11 മുതൽ 3 വരെയുള്ള സമയം പാടുള്ളതല്ല. പൊതുജനങ്ങൾ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാനും ജില്ല കളക്‌ടർ നിർദ്ദേശം നൽകിയിട്ടു

Leave a Reply

Your email address will not be published. Required fields are marked *