കുന്ദമംഗലം : ബ്ലോക്ക് പഞ്ചായത്തും കുരുവട്ടൂര്‍ പഞ്ചായത്തിന്റെയും 2023-24 ജനകീയസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച വനിത ഹെല്‍ത്ത് ക്ലബ്ബ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയില്‍ അലവി ഉദ്ഘാടനം നിര്‍വഹിച്ചു.കുരുവട്ടൂര്‍ ഗ്രാം പഞ്ചായത്ത് പ്രസിഡന്റ് സരിത. എ അധ്യക്ഷത വഹിച്ചു.
കുരുവട്ടൂര്‍ മുലപ്പിലാവ് അംഗന്‍വാടിക്ക് സമീപമാണ് വനിത ഹെല്‍ത്ത് ക്ലബ് പ്രവര്‍ത്തിക്കുന്നത്. പ്രത്യേകം സജ്ജീകരിച്ച ജിമ്മില്‍ വ്യായാമ ഉപകരണങ്ങളും ഒരുക്കിയിട്ടുണ്ട്.പരിശീലനം നല്‍കുന്നതിനായി ഒരു വനിതാ പരിശീലകയേ യും നിയമിച്ചിട്ടുണ്ട്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.കെ മീന സ്വഗതമാശംസിച്ചു. കുരുവട്ടൂര്‍ ഗ്രാം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ശശിധരന്‍,വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു പ്രദേഷ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി
ചെയര്‍മാന്‍ യു. പി ഓമനാഥന്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എം. കെ ലീന, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.ശിവദാസന്‍ നായര്‍, പഞ്ചായത്ത് മെമ്പര്‍മാരായ കെ മോഹന്‍ദാസ്, അഡ്വ. നൂറുദ്ദീന്‍, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ടി. പി പ്രബിത കുമാരി, കെ. പി. രമേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.സി. ടി ബിനോയ് നന്ദിയും പറഞ്ഞു.