
ഒരു കോടി രൂപ തരണം ഇല്ലെങ്കില്‍ കൊല്ലും.ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയ്ക്ക് വധഭീഷണി.മുഹമ്മദ് ഷമിയുടെ സഹോദരൻ ഹസീബ് അഹമ്മദ് പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ അമ്‌റോഹ പൊലീസ് എഫ്‌ഐആര്‍ തയ്യാറാക്കി അന്വേഷണം ആരംഭിച്ചു.ഐപിഎല്‍ തിരക്കുകള്‍ക്കിടയില്‍ ഇ മെയില്‍ സന്ദേശങ്ങള്‍ തുറന്നുനോക്കാന്‍ സമയമില്ലാതിരുന്ന ഷമിക്കുവേണ്ടി സഹോദരനാണ് കഴിഞ്ഞ ദിവസം മെയില്‍ തുറന്ന് പരിശോധിച്ചത്. ഞായറാഴ്ചയാണ് സന്ദേശം ലഭിച്ചത്. ഒരു കോടി രൂപ തന്നില്ലെങ്കില്‍ ഷമിയെ കൊലപ്പെടുത്തുമെന്നാണ് സന്ദേശം. രജ്പുത് സിന്ദാര്‍ എന്ന പേരിലാണ് സന്ദേശം വന്നത്. ഇത് വ്യാജ പേരാണെന്നാണ് പൊലീസിന്റെ അനുമാനം. പ്രഭാകര്‍ എന്ന മറ്റൊരു പേരും ഇ മെയിലില്‍ പരാമര്‍ശിക്കുന്നുണ്ട്