പാകിസ്​താനെതിരെ ഏകദിന പരമ്പരക്ക്​ ഒരുങ്ങാനിരിക്കവേ ഇംഗ്ലണ്ട്​ ടീമിലെ ഏഴുപേർക്ക്​ കോവിഡ്​. മൂന്നു കളിക്കാർക്കും മറ്റുള്ള നാലുപേർക്കുമാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​.

എന്നാൽ പാകിസ്​താനുമായുള്ള പരമ്പര മുൻ കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന്​ ഇ.സി.ബി അറിയിച്ചു. പരിക്ക്​ മാറിയെത്തിയ ബെൻ സ്​റ്റോക്​സാകും ടീമിനെ നയിക്കുക. ഇംഗ്ലണ്ടിലെ ആരോഗ്യ വിഭാഗത്തിന്‍റെ സഹകരണത്തോ​െട കോവിഡ്​ ബാധിതരെ നിരീക്ഷിക്കു​െമന്നും ടീമംഗങ്ങളെ ഐസൊലേഷനിലാക്കുമെന്നും ഇ.സി.ബി അറിയിച്ചു. താരങ്ങളെല്ലാം ഐസെ​ാലേഷനിലാകുന്നതോടെ ‘പുത്തൻ’ ടീമാകും പാകിസ്​താനെതിരെ കളിക്കാനിറങ്ങുക.

ജൂലൈ എട്ടുമുതലാണ്​ പാകിസ്​താനുമായുള്ള മൂന്നു മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പര ആരംഭിക്കുന്നത്​. ശേഷം മൂന്ന്​ ട്വന്‍റി 20 കളും ഷെഡ്യൂൾ ചെയ്​തിട്ടുണ്ട്​. ഓഗസ്റ്റ്​ നാലുമുതലാണ്​ ഇന്ത്യ-ഇംഗ്ലണ്ട്​ ടെസ്റ്റ്​ പരമ്പര

Leave a Reply

Your email address will not be published. Required fields are marked *