ഹൃദയ ചികിത്സയില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് ആന്‍ജിയോ കോ-രജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള 3ഡി ഒസിടി കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ ആദ്യമായി കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സജ്ജീകരിച്ചു.

കൊറോണറി ആന്‍ജിയോപ്ലാസ്റ്റി പോലുള്ള ചികിത്സാ രീതികള്‍ കൂടുതല്‍ ഫലപ്രദമായും വിജയകരമായും നിര്‍വ്വഹിക്കുവാന്‍ 3ഡി ഒസിടി സഹായകരമാകും. രക്തക്കുഴലുകള്‍ക്കുള്ളിലൂടെ ദൃശ്യങ്ങളാണ് 3ഡി ഒ സി ടി യിലൂടെ ലഭ്യമാവുക. ഇത് ആന്‍ജിയോഗ്രാമില്‍ ഉള്‍പ്പെടെ ശ്രദ്ധയില്‍ പെടാതെ പോകുന്ന പ്രാരംഭ ദശയിലുള്ള കൊഴുപ്പ് അടിഞ്ഞ് അവസ്ഥയെപ്പോലും തിരിച്ചറിയുവാനും മരുന്നുകളുടെ ഉപയോഗത്തിലൂടെ തന്നെ ഭേദമാക്കുവാനും സഹായകരമാകുന്നു.

ശരീരത്തില്‍ മുറിവുകള്‍ സൃഷ്ടിക്കേണ്ടതില്ല എന്നതും അനസ്തീസിയയുടേയോ സര്‍ജറിയുടേയോ ആവശ്യമില്ല എന്നതും പ്രധാന സവിശേഷതകളാണ് മാത്രമല്ല ആന്‍ജിയോപ്ലാസ്റ്റിയുടെ കൂടെ തന്ന ഇത് നിര്‍വ്വഹിക്കാനും സാധിക്കും. സങ്കീര്‍ണ്ണമായ ബ്ലോക്കുകളുള്ള രോഗികളില്‍ സ്റ്റെന്റിങ്ങിന് മുന്‍പും ശേഷവും ഒ സി ടി യുടെ സഹായത്തോടെ വിശകലനം ചെയ്ത് സ്റ്റെന്റിങ്ങിനെ ആധികാരികത ഉറപ്പ് വരുത്താനും സാധിക്കും. മാത്രമല്ല സ്റ്റെന്റിങ്ങിന് ശേഷം രക്തക്കുഴലുകളിലൂടെയുള്ള ദൃശ്യങ്ങള്‍ വീക്ഷിച്ച് മറ്റ് ബ്ലോക്കുകളോ സമീപ ഭാവിയില്‍ മറ്റ് ബ്ലോക്കുകള്‍ക്കുള്ള സാധ്യതകളോ ഇല്ല എന്നും ഉറപ്പ് വരുത്താന്‍ സാധിക്കും

Leave a Reply

Your email address will not be published. Required fields are marked *