കെ ശബരീഷ് സ്മാരക സ്‌കൂള്‍ വിക്കി പുരസ്‌കാരം 2022 സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടിയ മാക്കൂട്ടം എ എം യു പി സ്‌കൂളിനുള്ള അനുമോദന സദസ്സ് എംപി എം കെ രാഘവന്‍ ഉദ്ഘാടനം ചെയ്തു. എച്ച് എം അബ്ദുല്‍ ജലീല്‍ സ്വാഗതം പറഞ്ഞ പരിപാടിയില്‍ പിടിഎ പ്രസിഡണ്ട് എ കെ ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ ജെ പോള്‍ മുഖ്യ അതിഥിയായി പങ്കെടുത്തു.
ചടങ്ങില്‍ എച്ച്എം അബ്ദുല്‍ ജലീല്‍, ഐടി കോര്‍ഡിനേറ്റര്‍ ഹാഷിദ് മാസ്റ്റര്‍, എക്കോ ക്ലബ്ബ് കോര്‍ഡിനേറ്റര്‍ എം ജമാലുദ്ദീന്‍ മാസ്റ്റര്‍, മുഹമ്മദ് സിനാന്‍ തുടങ്ങിയവരെ ആദരിച്ചു. മുന്‍ എച്ച് എം.പി അബ്ദുല്‍സലീം മാസ്റ്റര്‍, മുഹമ്മദ് കോയ മാസ്റ്റര്‍, മാനേജ്‌മെന്റ് പ്രതിനിധി പരീക്കുട്ടി, മുന്‍ പിടിഎ പ്രസിഡണ്ട് വി.പി സലിം, എന്‍ ഖാദര്‍ മാസ്റ്റര്‍, എം ജമാലുദ്ദീന്‍ മാസ്റ്റര്‍, വി പി ഹാഷിര്‍ തുടങ്ങിയവര്‍ പങ്കെടുത്ത സംസാരിച്ചു.