സഞ്ജു സാംസണിനു തുടര്‍ച്ചയായ മൂന്നാമത്തെ പരമ്പരയിലും ഇന്ത്യന്‍ ടീമിലേക്കു നറുക്കുവീണു. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സംഘത്തെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത് ശിഖര്‍ ധവാനാണ്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ വൈസ് ക്യാപ്റ്റനാക്കുകയും ചെയ്തിട്ടുണ്ട്.
രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രിത് ബുമ്ര, റിഷഭ് പന്ത് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. രവീന്ദ്ര ജഡേജ വൈസ് ക്യാപ്റ്റനവും.
ഇന്ത്യന്‍ ടീം: ശിഖര്‍ ധവാന്, രവീന്ദ്ര ജഡേജ, റിതുരാജ് ഗെയ്കവാദ്, ശുഭ്ാന്‍ ഗില്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഇഷാന് കിഷന്, സഞ്ജു സാംസണ്, ഷാര്‍ദുല്‍ ഠാകൂര്‍, യൂസ്വേന്ദ്ര ചാഹല്‍, അക്സര്‍ പട്ടേല്‍, ആവേഷ് ഖാന്, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്.