കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍ രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ ചര്‍ച്ച ചെയ്യണമെന്ന് ഇടത് അംഗങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇടത് അംഗങ്ങളുടെ ആവശ്യം അംഗീകരിക്കാതെ വി സി. സസ്‌പെന്‍ഷന്‍ വിഷയം അജണ്ടയില്‍ ഇല്ലെന്ന് വി സി സിസ തോമസ് പറഞ്ഞു. രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റിപ്പോര്‍ട്ട് വി സി സിന്‍ഡിക്കേറ്റ് യോഗത്തില്‍ അവതരിപ്പിച്ചു.
ഫേസ് ബുക്കിലൂടെ സിണ്ടിക്കേറ്റ് അംഗം ആര്‍ രാജേഷ് കോടതിയെ അപമാനിച്ചെന്ന് ബിജെപി അംഗം പി എസ് ഗോപകുമാര്‍ ആരോപിച്ചു. ബിജെപി അംഗം ഇക്കാര്യം പ്രമേയമായി അവതരിപ്പിച്ചു. എന്നാല്‍ ഈ വിഷയത്തിലും വി സി ചര്‍ച്ചക്ക് തയ്യാറായില്ല.