തിരുവനന്തപുരം: വിഴിഞ്ഞം സ്വർണ പണയ തട്ടിപ്പ് കേസിൽ ആത്മഹത്യക്ക് ശ്രമിച്ച രണ്ടാമത്തെ സ്ത്രീയും മരിച്ചു. വെങ്ങാനൂർ സ്വദേശി ഐശ്വര്യയാണ് (32) മരിച്ചത്. വിഷം കഴിച്ച സുഹൃത്ത് അഞ്ജു കഴിഞ്ഞ ദിവസം മരിച്ചിരുന്നു. സ്വകാര്യ പണയ സ്ഥാപനത്തിലെ ജീവനക്കാരികളായിരുന്നു ഇരുവരും. വിഴിഞ്ഞം, അമരവിള ശാഖകളിലെ സ്വർണപ്പണയ സ്ഥാപനങ്ങളിൽ ആളുകൾ പണയം വെച്ചിരുന്ന 70 പവനിലധികം സ്വർണം ഇവർ പനങ്ങോട് സ്വദേശിനി സിന്ധു (53) എന്ന സ്ത്രീക്ക് മറിച്ച് നൽകിയിരുന്നു. ഈ സ്വർണം സിന്ധു വിറ്റു. പണയം വെച്ച സ്വർണം തിരികെ ആവശ്യപ്പെട്ട് ആളുകൾ സ്ഥാപനത്തിൽ എത്തിയപ്പോൾ സ്വർണം തിരികെ നൽകാൻ സിന്ധു തയ്യാറായില്ല. ഇടപാടുകാർക്ക് സ്വർണം തിരികെ നൽകാതെയായതോടെ സ്വർണം നഷ്ടപ്പെട്ട മാനസിക വിഷമത്തിൽ ജൂൺ 30ന് ഇരുവരും ജ്യൂസിൽ വിഷം കലർത്തി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. സിന്ധുവിനെ ഇന്നലെ അറസ്റ്റ് ചെയ്തു.
Related Posts
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍
November 28, 2020
‘ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക
November 28, 2020
ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യവെ ആസ്ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന് ഡേവിഡ് വാർണർ പരിക്കേറ്റ്
November 30, 2020
കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.വില തകര്‍ച്ചയും കര്‍ഷക
December 31, 2020
