ആലപ്പുഴ: സംഘപരിവാർ സംഘടനയുടെ പരിപാടിയിൽ എംജി യൂണിവേഴ്സിറ്റി വിസി പങ്കെടുത്തതിൽ വിവാദം. മാവേലിക്കരയിൽ വച്ച് നടന്ന ബാലഗോകുലത്തിൻ്റെ ചടങ്ങിലാണ് യൂണിവേഴ്സിറ്റി വിസി ഡി. മാവൂത്ത് പങ്കെടുത്തത്. ബാലഗോകുലത്തിൻ്റെ ദക്ഷിണ കേരള വാർഷിക സമ്മേളനത്തിൻ്റെ ഉദ്ഘാടകനായാണ് മാവൂത് ചടങ്ങിനെത്തിയത്. ആർഎസ്എസിൻ്റെ നൂറാം വാർഷിക പരിപാടിയിൽ വിസിമാർ പങ്കെടുത്തതിലെ വിവാദം കെട്ടടങ്ങും മുമ്പാണ് പുതിയ വിവാദം ഉടലെടുത്തത്.

കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മൽ, എംജി സർവകലാശാല വിസി ഡി. മാവൂത്ത്, മലയാളം സർവകലാശാല വിസി സി.ആർ. പ്രസാദ് എന്നിവരാണ് ‘സംഘപരിവാറിൻ്റെ നൂറു വർഷങ്ങൾ’ എന്ന തലക്കെട്ടിൽ ഉദയ കൺവെൻഷൻ സെൻ്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തത്. ഔദ്യോഗിക വാഹനത്തിലാണ് വിസിമാർ എത്തിയത്. ഗവർണറുടെ ഓഫീസർ ഓണ് സ്പെഷൽ ഡ്യൂട്ടി ഹരി എസ് കർത്തയും പങ്കെടുത്തിരുന്നു.

വിസിമാർക്ക് ഉണ്ടായത് ഗുരുതര വീഴ്ചയാണെന്നും, അവർ മാപ്പ് പറയണമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *