ഒളിമ്പികസ് ഗുസ്തി സെമിയില്‍ പുരുഷന്മാരുടെ 65 കിലോ ഫ്രീസ്റ്റൈലില്‍ ഇന്ത്യയുടെ ബജ്റംഗ് പുനിയയ്ക്ക് തോല്‍വി. റിയോ ഒളിമ്പിക്സിലെ വെങ്കല മെഡല്‍ ജേതാവ് അസര്‍ബൈജാന്റെ ഹാജി അലിയെവയാണ് താരത്തെ തോല്‍പ്പിച്ചത്. 12-5 എന്ന സ്കോറിനായിരുന്നു ബജ്റംഗ് പുനിയയുടെ തോല്‍വി.
അതേസമയം, താരത്തിന് ഇനി വെങ്കല മെഡലിനായി മത്സരിക്കാം.നേരത്തെ ക്വാര്‍ട്ടറില്‍ ഇറാന്റെ മൊര്‍ത്തേസ ഗിയാസിയെ പരാജയപ്പെടുത്തിയാണ് ബജ്റംഗ് പുനിയ സെമിയിലേക്ക് മുന്നേറിയത്. പ്രീ ക്വാര്‍ട്ടറില്‍ കിര്‍ഗിസ്ഥാന്റെ എര്‍നാസര്‍ അക്മതലിവിനെയും തോല്‍പ്പിച്ചു.