പോലൂര്‍ :സെപ്റ്റംബര്‍ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് അറിവിന്റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്ന തലമുറകളെ കൈപിടിച്ചുയര്‍ത്തിയ ഗുരുക്കന്മാരായ മുഹമ്മദ് കോയ മാസ്റ്റര്‍, ടി സി മുഹമ്മദ് മാസ്റ്റര്‍, കെ സി സദാനന്ദന്‍ മാസ്റ്റര്‍, കെ പി ബിവി ടീച്ചര്‍, വത്സല ടീച്ചര്‍, ശോഭന ടീച്ചര്‍, ശംസുദ്ദീന്‍ മാസ്റ്റര്‍ എന്നീ ഗുരു ശ്രേഷ്ഠന്മാരെ ആദരിച്ചു. കുന്ദമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ രാജീവ് പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബിയുഎംഎസ്
ബിരുദം കരസ്ഥമാക്കിയ പൂര്‍വ്വ വിദ്യാര്‍ത്ഥി ജന്നത്ത് പി, ഈ വര്‍ഷം എല്‍എസ്എസ് സ്‌കോളര്‍ ഷിപ്പ് നേടിയ ആയിഷ നഫ്ല , എഹാന്‍ അബൂബക്കര്‍ എന്നീ കുട്ടികള്‍ക്ക് സ്‌കൂളിന്റെ പ്രത്യേക ഉപഹാരവും ആദരവും നല്കി. പ്രധാനാധ്യാപകന്‍ എം യൂസഫ് സിദ്ദീഖ് സ്വാഗതവും ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് റഷീദ് കോണോട്ട്, ടീ മായിന്‍ മാസ്റ്റര്‍, മുഹമ്മദ് മത്തന്‍കണ്ടി, അബ്ദുല്‍ അസീസ് എന്നിവര്‍ സംസാരിച്ചു.
ജസീല ടീച്ചര്‍ നന്ദി പറഞ്ഞു.