കാമുകൻ പെട്രോളൊഴിച്ച് തീകൊളുത്തിയതിന് പിന്നാലെ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഉഗാണ്ടൻ ഒളിംപിക്സ് താരം റെബേക്ക ചെപ്‌റ്റെഗി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. ശരീരത്തിന്‍റെ 80 ശതമാനം പൊള്ളലേറ്റതിനെ തുടർന്ന് കെനിയയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ചെപ്‌റ്റേഗി(33) മരണത്തിന് കീഴടങ്ങിയത്. ഞായറാഴ്ചയാണ് റെബേക്കയുടെ കാമുകനും കെനിയന്‍ വംശജനുമായ ഡിക്സ്ൺ എൻഡൈമയാണ് ആക്രമണം നടത്തിയത്. ആക്രമണത്തിനിടെ 30 ശതമാനം പൊള്ളലേറ്റ എൻഡൈമയും ചികിത്സയിലാണ്.ഞായറാഴ്ച വീട്ടില്‍വെച്ച് ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായതിന് പിന്നാലെയായിരുന്നു ആക്രമണമെന്ന് പോലീസ് പറഞ്ഞു. കെനിയയിലെ അറിയപ്പെടുന്ന അത്‌ലറ്റിക് പരിശീലന കേന്ദ്രത്തിന് സമീപം ട്രാൻസ് എൻസോയ കൗണ്ടിയിൽ റെബേക്ക വാങ്ങിയ സ്ഥലത്തെച്ചൊല്ലിയുള്ള തർക്കമാണ് സംഭവത്തിന് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക സൂചന. എന്നാല്‍ തന്‍റെ മകളെ നിരന്തരം ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്ന ഡിക്സണെതിരെ നിരവധി തവണ പൊലീസില്‍ പരാതിപ്പെട്ടിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്ന് റെബേക്കയുടെ പിതാവ് ജോസഫ് ചെപ്‌റ്റേഗി പറഞ്ഞു,

Leave a Reply

Your email address will not be published. Required fields are marked *