കെനിയയിലെ നൈറോബിയില്‍ സ്ഥിതി ചെയ്യുന്ന സ്‌കൂളില്‍ വന്‍തീപിടുത്തം. തീപിടിത്തത്തില്‍ 17 കുട്ടികള്‍ മരിച്ചു. കൂടാതെ നിരവധി കുട്ടികള്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു. പൊള്ളലേറ്റവരില്‍ 13 പേരുടെ നില അതീവ ഗുരുതരമാണെന്ന് ആണ് പുറത്തുവരുന്ന വിവരങ്ങള്‍. മാത്രമല്ല മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. നൈറി കൗണ്ടിയിലെ ഹില്‍സൈഡ് എന്‍ഡരാഷ പ്രൈമറി സ്‌കൂളിലാണ് സംഭവം. തീപിടിത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

അതി ഭയാനകമായ ദുരന്തം ആണ് ഉണ്ടായിരുന്നതെന്നും, സമഗ്രമായ അന്വേഷണം ഉടന്‍ തന്നെ ഉണ്ടാകണമെന്നും കെനിയന്‍ പ്രസിഡന്റ് വില്യം റൂട്ടോ എക്സിലൂടെ പ്രതികരണം നടത്തി. കൂടാതെ ദുരന്തത്തിനു ഉത്തരവാദികളായവരെ എത്രയും കണ്ടെത്താനും വില്യം റൂട്ടോ പറഞ്ഞു. തീപിടിത്തത്തില്‍ പെട്ട വിദ്യാര്‍ത്ഥികളെ തിരിച്ചറിയാന്‍ കഴിയാത്തവിധം പൊള്ളലേറ്റതായി സിറ്റിസണ്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *