ഐസ്ക്രീം പാർലറിൽ നിന്ന് വിസ്‌കി കലർത്തിയ ഐസ്‌ക്രീം പിടിച്ചെടുത്തു. മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഹൈദരാബാദിലെ എക്‌സൈസ് വകുപ്പാണ് നടപടിയെടുത്തത്.ജൂബിലി ഹിൽസ് പ്രദേശത്തെ ഐസ്ക്രീം പാർലറിൽ നിന്നാണ് വിസ്കി കലർത്തിയ ഐസ്ക്രീം പിടികൂടിയത്. 60 ഗ്രാം ഐസ് ക്രീമിൽ 100 മില്ലി വിസ്കി കലർത്തിയായിരുന്നു വിൽപ്പന. ഈ ഐസ്ക്രീമിന് വലിയ വില ഈടാക്കുകയും ചെയ്തു. കടയിൽ നിന്ന് 11.50 കിലോഗ്രാം വിസ്കി ഐസ്ക്രീം പിടിച്ചെടുത്തു. ശരത് ചന്ദ്ര റെഡ്ഡി എന്നയാളുടേതാണ് പാർലർ. സംഭവത്തിൽ ദയാകർ റെഡ്ഡി, ശോഭൻ എന്നിവരെയും അറസ്റ്റ് ചെയ്തു. ഇവർ സോഷ്യൽ മീഡിയയിലൂടെ പരസ്യം നൽകി കടയിലേക്ക് ആളുകളെ ആകർഷിച്ചിരുന്നതായി എക്സൈസ് അറിയിച്ചു.എന്നാൽ പാർട്ടിയിലേക്ക് നൽകാനായുള്ള ഐസ്ക്രീമാണ് ഇങ്ങനെ തയ്യാറാക്കിയതെന്നും പ്രായപൂർത്തിയാകാത്തവർക്ക് ഈ ഐസ്ക്രീം വിറ്റിട്ടില്ലെന്നും പാർലർ ഉടമകൾ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *