കുന്ദമംഗലത്ത് വാഹനമിടിച്ച് തെരുവ്നായയ്ക്ക് പരിക്ക്.കുന്ദമംഗലം ബസ്റ്റാന്റ് പരിസരത്ത് നിന്നാണ് നായക്ക് പരിക്കേറ്റത്. പരിക്കേറ്റ് അവശനിലയിലായ നായയെ നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് റെസ്‌ക്യു ടീമിനെ വിവരം അറിയിച്ച് ഇവർ പ്രാഥമിക ശ്രശ്രൂഷാ നൽകി.മൃഗ സംരക്ഷണ വകുപ്പ് ഇതിനെ റസ്‌ക്യു ഇടത്തേക്ക് മാറ്റാൻ തീരുമാനിച്ചിട്ടുണ്ട് .ഇടിച്ച വാഹനം നിർത്താതെ പോവുകയായിരുന്നു.

മൃഗസ്നേഹികളായ ബൈജു കുന്ദമംഗലവും ,കബീർ കള്ളം തോടും റസ്‌ക്യു ടീമിന് വേണ്ട സഹായത്തിന് എത്തി.
കഴിഞ്ഞ ദിവസവും സമാനമായ സംഭവം കുന്ദമംഗലം മുക്കം റോഡിലും ഉണ്ടായിരുന്നു,അശ്രദ്ധമായി വാഹനം ഓടിക്കുന്നത് മൂലമാണ് മിണ്ടാപ്രാണികൾക്ക് അപകടം ഉണ്ടാകുന്നത്.ബന്ധപ്പെട്ട പരിശോധന നടത്തി ഇടിച്ച വാഹനം തിരിച്ചറിയുകയാണെങ്കിൽ വേണ്ട നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
