ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നി​ടെ വി​ദ്യാ​ര്‍​ഥി പ​ഠ​ന​ത്തി​ൽ ശ്ര​ദ്ധി​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ച് മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യുടെ ശരീരത്തിൽ അ​മ്മ പൊ​ള്ളൽ ഏൽപിച്ചുവെന്ന് പ​രാ​തി. കുന്ദമംഗലം പി​ലാ​ശേ​രി സ്വ​ദേ​ശി​യാ​യ വീ​ട്ട​മ്മ​യാ​ണ് മകന്റെ തുടയിൽ ഗ്യാ​സ് സ്റ്റൗ​വി​ല്‍ നിന്നും സ്പൂ​ണ്‍ ചൂ​ടാ​ക്കി വ​ച്ച് പൊള്ളിച്ചത്. സം​ഭ​വ​ത്തി​ല്‍ ജു​വൈ​ന​ല്‍ ജ​സ്റ്റി​സ് ആ​ക്ട് പ്ര​കാ​രം പൊ​ലീ​സ് കേ​സെ​ടു​ത്തു.ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത് . ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നി​ടെ വി​ദ്യാ​ര്‍​ഥി ശ്ര​ദ്ധി​ച്ചി​ല്ലെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു മാ​താ​വി​ന്‍റെ ക്രൂ​ര​മാ​യ ശി​ക്ഷ. കു​ട്ടി​യു​ടെ അ​മ്മാ​വ​ന്‍ ചൈ​ല്‍​ഡ് ലൈ​നി​ല്‍ ന​ല്‍​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​യു​ണ്ടാ​യ​ത്. മു​ൻ​പും മാ​താ​വ് കു​ട്ടി​യെ മ​ര്‍​ദി​ച്ചി​രു​ന്ന​താ​യി പൊ​ലീ​സ് പ​റ​യു​ന്നു.ഇവരുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്ന് പോലീസ് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *