കുന്ദമംഗലം മുക്കം റോഡിലെ കെ എസ് ഇ ബി സബ് സ്റ്റേഷന് പുറക് വശത്തുള്ള വിള്ളൽ വീണ അപകട ഭീഷണിയുള്ള ചുറ്റുമതിൽ വാർഡ് മെമ്പർ കെ കെ സി നൗഷാദും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറും, അസിസ്റ്റന്റ് എഞ്ചിനീയറും സന്ദർശിച്ചു.ജനങ്ങളുടെ ആശങ്ക കണക്കിലെടുത്ത് എത്രയും പെട്ടന്ന് തന്നെ പണി ആരംഭിക്കാനുള്ള നടപടികൾ പൂർത്തിയാക്കാമെന്ന് ഇവർ അറിയിച്ചിട്ടുണ്ട്. .പതിനെട്ട് അടിയോളം ഉയരമുള്ള മതിൽ ഏകദേശം വിള്ളൽ വന്ന് തകർന്ന് വീഴാവുന്ന നിലയിലാണ് ഉള്ളതെന്ന് നേരത്തെ ജനശബ്ദം വാർത്ത നൽകിയിരുന്നു.
മതിൽ തകർന്ന് വീഴുകയാണെങ്കിൽ ഈ മതിലിന്റെ പുറകുവശത്തെ ഈ വീട് പൂർണമായും തകരുന്ന അവസ്ഥയിലാണ് ഉള്ളത് . അപകട ഭീഷണി ഉയർത്തുന്ന ഈ മതിലിനെ കുറിച്ച് കെ എസ് ഇ ബി യിൽ നാട്ടുകാർ മുഖേന പരാതി നൽകാനായി ചെന്നപ്പോൾ ഈ പരാതി വാങ്ങിയില്ലെന്ന ആക്ഷേപവും നിലനിന്നിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *