സംസ്ഥാനത്ത് ഇന്ന് മുതല്‍ ദോശ, ഇഡലി മാവിന് വിലകൂടും. ഒരു കിലോ മാവിന് 45 രൂപയാക്കിവര്ധിപ്പിക്കാനാണ് മാവ് നിര്‍മ്മാണ സംഘടനയുടെ തീരുമാനം. അസംസ്കൃത വസ്തുക്കളുടെ വിലയിലുണ്ടായവര്‍ധനയാണ് കാരണം. എല്ലാ സാധനങ്ങൾക്കും വില കൂടിയ സാഹചര്യത്തിൽ ദോശമാവിനും കൂടി വില കൂടുന്നു എന്നതാണ് പ്രശ്നം. മലയാളികളുടെ ഇഷ്ട വിഭവമായ ദോശയും ഇഡ്ഡലിയും തൊട്ടാല്‍ ഇനി പൊള്ളും. 35 മുതല്‍ 40 രൂപ വരെയുണ്ടായിരുന്ന ഒരു പാക്കറ്റ് ദോശ മാവിന്റെ വില ഇന്നു മുതല്‍ അഞ്ചു രൂപ വര്‍ധിക്കും. അതായത് ദോശയും ഇഡ്ഡലിയും കഴിക്കണമെങ്കില്‍ സാധാരണക്കാരന്റെ കീശ കീറുമെന്നുറപ്പ്. അരിക്കും ഉഴുന്നിനും വില കൂടിയതോടെയാണ് മാവിനും വിലകൂട്ടാന്‍ നിര്‍മാതാക്കാള്‍ നിര്‍ബന്ധിതരായത്. മാവുണ്ടാക്കാന് ഉപയോഗിക്കുന്ന അരിക്ക് ആറു മാസത്തിനിടെ പത്തു രൂപയുടെ വര്‍ധനയാണുണ്ടായത്. കിലോയ്ക്ക് 90 രൂപയ്ക്ക് കിട്ടിയിരുന്ന ഉഴുന്നിന്റെ വില 150 ലുമെത്തി. വൈദ്യുതി നിരക്കും വര്‍ധിച്ചതോടെ വില കൂടാതെ മറ്റ് വഴിയില്ലെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021
