ന്യുസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യ. മുംബൈ ടെസ്റ്റില്‍ ഇന്ത്യ 372 റണ്‍സ് വിജയം നേടി. രണ്ടാം ടെസ്റ്റില്‍.ഇന്ത്യ ഉയര്‍ത്തിയ 540 റണ്‍സ് വിജയലക്ഷ്യവുമായി നാലാം ദിനം ബാറ്റിങ്ങിനിറങ്ങിയ കിവീസ് 167 റണ്‍സിന് പുറത്തായി.ഇതോടെ രണ്ടു ടെസ്റ്റുകളുടെ പരമ്പര (1-0) ഇന്ത്യ നേടി.അശ്വനും ജയന്ത് യാദവും നാല് വിക്കറ്റുകള്‍ വീതം വീഴ്ത്തി.രചിന്‍ രവീന്ദ്ര (18), കൈല്‍ ജാമിസണ്‍ (0), ടിം സൗത്തി (0), വില്യം സോമര്‍ വില്ലെ (1) , ഹെന്റി നിക്കോളസ് എന്നിവരാണ് ഇന്ന് പുറത്തായത്.
സ്‌കോര്‍ ഇന്ത്യ: 325/10, 276/7d ന്യൂസിലാന്‍ഡ്: 62/10, 167/10. ഇതോടെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി.
ഇന്ത്യ മുന്നോട്ടുവെച്ച 540 റണ്‍സിലേക്ക് ബാറ്റേന്തിയ ന്യൂസിലന്‍ഡ് 167 റണ്‍സില്‍ ഓള്‍ഔട്ടായി. പരമ്പരയില്‍ രണ്ട് മത്സരങ്ങളാണ് ഉണ്ടായിരുന്നത്. കാണ്‍പൂരിലെ ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു.