സന്ദീപിന്റെ കൊലപാതകത്തിന് കാരണം വ്യക്തി വൈരാഗ്യമെന്നും ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലെന്നും പ്രതികൾ. മാധ്യമങ്ങളോട് ആയിരുന്നു പ്രതികരണം.പെട്ടന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും തങ്ങള്‍ക്ക് ബന്ധമില്ല സ്വയരക്ഷയ്ക്കാണ് കൊലപാതകം ചെയ്തതെന്നും പ്രതികള്‍ പറഞ്ഞു.ജിഷ്ണുവിന് കൊല്ലപ്പെട്ട സന്ദീപ് കുമാറുമായി വ്യക്തിപരമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. ബിജെപിയുമായി ബന്ധമുണ്ടോ എന്ന ചോദ്യത്തിന് ഒരു വര്‍ഷം മുമ്പ് പാര്‍ട്ടി വിട്ടുവെന്ന് ജിഷ്ണു പറഞ്ഞു. വധഭീഷണിയുണ്ടെന്ന് ഒന്നാം പ്രതി ജിഷ്ണു കോടതിയില്‍ അറിയിച്ചു
അഞ്ച്പ്രതികളെയും ഈമാസം 13 വരെ പൊലീസ് കസ്റ്റഡിൽ വിട്ടു തിരുവല്ല ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് ഉത്തരവിട്ടു. 5 ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു പൊലീസ് ആവശ്യപ്പെട്ടത്. എന്നാൽ കോടതി 7 ദിവസം അനുവദിക്കുകയായിരുന്നു. എന്തെങ്കിലും പറയാനുണ്ടോ എന്ന് പ്രതികളോട് കോടതി ചോദിച്ചു. വധഭീഷണിയുണ്ടെന്ന് ഒന്നാംപ്രതി ജിഷ്ണു പറഞ്ഞു. രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കേസാണ് ഇതെന്നു സർക്കാർ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.
