പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഉപയോഗിക്കുന്നത് നമ്മുടെ നാട്ടിൽ ഏറെയായി കണ്ടുവരുന്ന ഒന്നാണ്.ആരും തന്നെ ഇത്തരം പ്രവണതകളോട് പ്രതികരിക്കാനോ അത് തെറ്റ് എന്ന് പറഞ്ഞ് അവരെ അതിൽ നിന്നും പിന്തിരിപ്പിക്കാനോ ശ്രമിക്കാറില്ല. ഇരുചക്രവാഹനങ്ങളുള്‍പ്പെടെയുള്ള വാഹനങ്ങള്‍ കുട്ടികള്‍ ഓടിക്കുന്നത് തടയാന്‍ ശക്തമായ ബോധവത്കരണം അത്യാവിശ്യമാണ് ഇവർക്ക് നൽകുന്നതിനേക്കാൾ കൂടുതൽ പ്രാധാന്യത്തോടെ മാതാപിതാക്കള്‍ക്കും ബോധവത്കരണം നല്കണം.കാരണം വീടുകളിൽ നിന്നും മറ്റുമായി സാധനം വാങ്ങാനോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ആവശ്യങ്ങൾ പറഞ്ഞാണ് ഇവർ ചാടുന്നത്. ഇത് വലിയ അപകടങ്ങളിലേക്കാണ് ഇവരെ കൊണ്ട് ചെന്നെത്തിക്കുന്നത് പോലീസ് പിടിക്കുകയോ മറ്റോ ചെയ്താൽ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് വരെ ഇവർ കുട്ടികൾക്ക് വേണ്ടി സംസാരിക്കുന്നു.ഇത് പൊലീസുകാരെ കടുത്ത സമ്മർദ്ദത്തിലാകുകയും ചെയ്യും.നിയമത്തിന് മുന്നിൽ ഇത്തരം കേസുകൾക്ക് കുറഞ്ഞത് 25000 രൂപവരെയാണ് പിഴ.കേസ് കോടതിക്ക് മുൻപിൽ എത്തിയാൽ കാര്യങ്ങൾ കൂടുതൽ ഗുരുതരമാകും. ഇത്തരം പ്രവണതകളിലേക്ക് കുട്ടികളെ നയിക്കാതെ ശ്രദ്ധിക്കേണ്ടത് മാതാപിതാക്കൾ ആണ്.
മിക്ക കുട്ടികളുടെയും കാര്യത്തില്‍ മാതാപിതാക്കള്‍ വേണ്ടത്ര ശ്രദ്ധചെലുത്തുന്നില്ലെന്നത് പരമപ്രധാനമായ കാര്യമാണ്ഇതിന് പല കാരണങ്ങൾ ഉണ്ടാകാം മിക്കവരുടെയും രക്ഷിതാക്കള്‍ വിദേശത്തായിരിക്കാം.ചെറിയ പ്രായം മുതൽ തന്നെ കുട്ടി എന്തുചെയ്യുന്നു, ആരോടെല്ലാം ഇടപഴകുന്നു എന്നൊക്കെ അന്വേഷിക്കാന്‍ മാതാപിതാക്കൾ സമയം കണ്ടെത്തുന്നില്ല. ഇവ കുട്ടികള്‍ വഴിതെറ്റുന്നതിന് വലിയ കാരണമാകുന്നു.

പുത്തൻ ബൈക്കുകളോടുള്ള ഭ്രമവും മുതിർന്നവർ അവ ഓടിക്കുന്നത് കാണുമ്പോഴുള്ള ആവേശവും കൊണ്ട് ലൈസൻസ് എടുക്കാനുള്ള പ്രായമാകുന്നതിന് മുമ്പ്(18 വയസിന് മുൻപ് ) തന്നെ പലരും രക്ഷിതാക്കളെ ഒളിച്ചും കൂട്ടുകാരുടെ സഹായത്താലും വാഹനങ്ങൾ ഓടിക്കാൻ പഠിക്കുകയാണ്. ഒരു നീണ്ട അവധിക്ക് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നതോടെ ബസ് തുടങ്ങിയ പൊതുവാഹനങ്ങളിൽ കൊവിഡ് ഭീതിയുനടക്കുമെന്ന് ധാരണയിൽ പല രക്ഷകർത്താക്കളും പ്രായ പൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം നൽകുന്നുമുണ്ട്.ഒരേ വാഹനത്തിൽ ഒന്നും രണ്ടും മൂന്നും കുട്ടികളാണ് കയറി അപകടകരമാം വിധം വാഹനം കൈകാര്യം ചെയ്യുന്നത്.കോഴിക്കോട് ജില്ലയിൽ തന്നെ ഉള്ള നിരവധി എയ്‌ഡഡ്‌ ആൻ എയ്‌ഡഡ്‌ കോളജുകളിലും മറ്റുമായി കുട്ടികൾ എല്ലാം തന്നെ ഇത്തരം രീതിയിലാണ് വാഹനം ഓടിക്കുന്നത്.കാണുന്ന ആളുകളെ ഭയപ്പെടുത്തും വിധം ഉള്ള അഭ്യാസപ്രകടനങ്ങൾ,സ്പീഡ് ഇവയെല്ലാം ഇവരെ വലിയ അപകടത്തിലാണ് എത്തിക്കുക. നിലവിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിക്കുന്നതും അവർക്ക് വാഹനം നല്കിയവർക്കുമെതിരെയെല്ലാം മോട്ടോർ വാഹനവകുപ്പ് ശക്തമായ നടപടികൾ സ്വീകരിക്കും. ഒരു ചെറിയ കൈപ്പിഴ പോലും ഉണ്ടാകാതിരിക്കാൻ നമുക്ക് ശ്രദ്ധിക്കാം നമ്മുടെ കുട്ടികളെ നമ്മൾ ബോധവാന്മാരാകാം.

Leave a Reply

Your email address will not be published. Required fields are marked *