ഫിഫ ലോകകപ്പ് മത്സരത്തിൽ തോറ്റ് ലോകകപ്പിൽനിന്ന് പുറത്തായെങ്കിലും ഒരു ദക്ഷിണകൊറിയൻ താരത്തിന് ഇരിക്കപ്പൊറുതിയില്ലാത്ത അവസ്ഥയാണ്.ദക്ഷിണ കൊറിയൻ ടീമംഗം ചോ ഗ്യു സങ് എന്ന ഇരുപത്തിനാലുകാരൻ സ്ട്രൈക്കർ ഖത്തറിലെത്തുമ്പോൾ ഇൻസ്റ്റഗ്രാമിലുണ്ടായിരുന്നതു വെറും 20,000 ഫോളോവേഴ്സ് ആണ് എന്നാൽ ലോകകപ്പിൽ ചോയുടെ മിന്നുന്ന പ്രകടനം കണ്ടതോടെ ആരാധകരുടെ എണ്ണം 18 ലക്ഷമായി കുതിച്ചുയർന്നു.ഈ ലോകകപ്പിൽ അസാമാന്യ പ്രകടനമാണ് ചോ ഗ്യു സങ് പുറത്തെടുത്തത്. ഗ്രൂപ്പ് മത്സരത്തില്‍ ഘാനക്കെതിരെ രണ്ട് മിനിറ്റില്‍ രണ്ട് ഗോള്‍ നേടിയാണ് ചോ താരമായി മാറിയത്. നിലവില്‍ 2.4 മില്യണ്‍ ആളുകളാണ് ദക്ഷിണ കൊറിയന്‍ സ്‌ട്രൈക്കറായ ചോ ഗ്യു സങിനെ ഇൻസ്റ്റയിൽ ഫോളോ ചെയ്യുന്നത്.ചോയെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി ആയിരക്കണക്കിനു സന്ദേശങ്ങൾ വരാൻ തുടങ്ങിയതോടെ മൊബൈൽ ഫോൺ ഓഫാക്കി വയ്ക്കേണ്ട ഗതികേടിലായി താരം.ഘാനയ്ക്കെതിരായ ഇരട്ടഗോൾ നേട്ടത്തിന് ശേഷം രാത്രിയില്‍ ചോയുടെ ഫോണിന് വിശ്രമമില്ലാത്ത അവസ്ഥയിലാണ് കാര്യങ്ങളെത്തിയത്. ഉറക്കം നഷ്ടപ്പെടുന്നത് ലോകകപ്പ് പ്രകടനത്തെ ബാധിക്കുമോയെന്ന് ഭയന്നാണ് ചോ ഫോൺ സ്വിച്ച് ഓഫ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *