ന്യൂഡല്‍ഹി: പതിനൊന്നാം തവണയും പലിശ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി). യോഗത്തില്‍ 4:2 എന്ന ഭൂരിപക്ഷത്തോടെ പലിശ നിരക്ക് കുറക്കില്ലെന്ന നിലപാട് എടുക്കുകയായിരുന്നു എംപിസി. പണപ്പെരുപ്പത്തെ കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കുന്നത്‌കൊണ്ടാണ് പലിശ കുറയ്ക്കാത്തതിന്റെ കാരണമായി ചൂണ്ടികാണിച്ചിരിക്കുന്നത്.

പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആര്‍ബിഐയുടെ മോശം വീക്ഷണത്തിന് കാരണം തുടര്‍ച്ചയായി ഉയര്‍ന്ന ഭക്ഷ്യവില കയറ്റമാണ് എന്ന് മാധ്യമംഗോള്‍ഡ് സംസാരിക്കവെ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കി. നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം 6.6% ആയി കുറച്ചിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തെ പണപ്പെരുപ്പ അനുമാനം 4.8% ആയി വര്‍ധിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *