ഓരോ ഭിന്നശേഷി കുട്ടിയും ഓരോ സൂര്യൻ ആണെന്നും ദൂരെയുള്ള അവരുടെ
വെളിച്ചവും കഴിവുകളും അടുത്ത് നിന്ന് കാണാനും പ്രോത്സാഹിപ്പിക്കാനുമുള്ള പരിശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്നും മേയർ ബീന ഫിലിപ്പ്.
ലോകഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി
കോഴിക്കോട് കോർപ്പറേഷൻ നേതൃത്വത്തിൽ സമുദ്ര ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ‘താരകം 2024’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
പുതിയ കാലത്ത്
ഭിന്നശേഷി കുരുന്നുകളുടെ കഴിവുകൾ നാം തിരിച്ചറിയുന്നുണ്ട്. സർക്കാറും വിവിധ വകുപ്പുകളും സന്നദ്ധ സംഘടനകളും മറ്റും ഒത്തുചേർന്ന് നടത്തിയ പ്രവർത്തനങ്ങളുടെ ഫലമാണിത്. അസാധാരണ കഴിവുകളുള്ള ഈ കുട്ടികളെ അവരുടെ കഴിവുകൾ തിരിച്ചറിഞ്ഞ് അതിലേക്ക് തിരിച്ചുവിടാൻ നമുക്ക് സാധിക്കേണ്ടതുണ്ട്, മേയർ വ്യക്തമാക്കി.
പരിപാടിയിൽ കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ദിവാകരൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഒ പി ഷിജിന, പി സി രാജൻ, കൃഷ്ണകുമാരി, പി കെ നാസർ, സി രേഖ,
കൗൺസിലർമാരായ എം കെ മഹേഷ്, വി പി മനോജ്, രമ്യ സന്തോഷ്, എൻ ജയശീല, വരുൺ ഭാസ്ക്കർ, കെ റംലത്ത്, സി പി സുലൈമാൻ, എസ് എസ് കെ ജില്ലാ കോർഡിനേറ്റർ എ കെ അബ്ദുൽ ഹക്കീം,
വി ഹരീഷ്,
ഭിന്നശേഷി സംഘടന ചെയർമാൻ ബാലൻ കാട്ടുങ്ങൽ,
പരിവാർ കമ്മിറ്റി വൈസ് പ്രസിഡൻറ് സിക്കന്തർ, റോട്ടറി ക്ലബ്ബ് കാലിക്കറ്റ് മിഡ്‌ടൗൺ പ്രസിഡന്റ് ശാന്തി ഗംഗ, ആർ ജയന്ത്കുമാർ
എന്നിവർ സംസാരിച്ചു . അർബൻ-4 സിഡിപിഒ പി രശ്മി രാമൻ സ്വാഗതവും വി
പ്രവീൺ കുമാർ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.