അക്ഷയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ഇടുക്കി ജില്ലയിലെ ഒഴിവുളള അക്ഷയ ലൊക്കേഷനുകളിലേയ്ക്കായി അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിന് നടത്തിയ ഓണ്‍ലൈന്‍ പരീക്ഷയുടേയും മുഖാമുഖത്തിന്റെയും അടിസ്ഥാനത്തില്‍ കരട് റാങ്ക് പട്ടികയിന്‍മേല്‍ അപ്പീല്‍ ലഭിച്ച 4 ലൊക്കേഷനുകളായ കരിമ്പന്‍,വെള്ളയാംകുടി, കോലാനി, ഒളമറ്റം എന്നീ 4 ലൊക്കേഷനുകളുടെ അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. അക്ഷയ വെബ്‌സൈറ്റിലും, ബന്ധപ്പെട്ട പഞ്ചായത്തിലും, മുനിസിപ്പാലിറ്റിയിലും, അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിലും റാങ്ക് ലിസ്റ്റിന്റെ പകര്‍പ്പ് പ്രസിദ്ധീകരിച്ചിട്ടുളളതാണ്.
ഫോണ്‍:04862 232 215.
ഖാദിക്ക് റിബേറ്റ്
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ഇടുക്കി ജില്ലയിലുള്ള ഷോറൂമുകളില്‍ ഡിസംബര്‍ 09 മുതല്‍ 14 വരെ സ്റ്റോക്ക് ക്ലിയറന്‍സ് മേള നടത്തുന്നു. മേളയില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് 30% മുതല്‍ 70% വരെ റിഡക്ഷന്‍ ലഭിയ്ക്കുന്നതാണ്. കെ.ജി.എസ് മാതാ ആര്‍ക്കേഡ് തൊടുപുഴ, കെ.ജി.എസ് പൂമംഗലം ബില്‍ഡിംഗ് കാഞ്ഞിരമറ്റം ബൈപാസ് റോഡ് തൊടുപുഴ, കെ.ജി.എസ് ഓള്‍ഡ് പഞ്ചായത്ത് ബില്‍ഡിംഗ് ഗാന്ധി സ്‌ക്വയര്‍ കട്ടപ്പന എന്നീ അംഗീകൃത ഷോറൂമുകളില്‍ സ്റ്റോക്ക് ക്ലിയറന്‍സ് മേള ഉണ്ടായിരിക്കുന്നതാണ് .
കൺസിലിയേഷൻ ഓഫീസർമാർ ജോലിയിൽ പ്രവേശിക്കണം
മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും നിയമം 2007 പ്രകാരം ദേവികുളം മെയിൻറനൻസ് ട്രിബ്യൂണലിൽ ലഭിക്കുന്ന പരാതികൾ തീർപ്പാക്കുന്നതിനായി കൺസിലിയേഷൻ ഓഫീസർമാരെ നിയോഗിച്ചു. 2025 ജനുവരി 1 മുതൽ ജൂൺ 30 വരെയുള്ള കാലയളവിലേക്കാണ് നിയമനം നവംബർ 11 ന് നടത്തിയ വാക്ക് ഇൻ ഇൻറർവ്യൂവിൽ നിന്നും പി എ വിജയൻ പയ്യക്കുടിയിൽ ചെരുപുരം രാജാക്കാട് , എൽസി ജോൺ കടപ്പറമ്പിൽ അടിമാലി
എന്നിവരെയാണ് നിയോഗിച്ചുത്തരവായത്..
നിയമനം ലഭിച്ചവർ 2025 ജനുവരി ഒന്നിന് രാവിലെ 10 മണിക്ക് ദേവികുളം മെയിൻറനൻസ് ട്രിബ്യൂണൽ മുൻപാകെ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം
ഇൻഡസ്ട്രിയൽ ട്രിബ്യൂണൽ സിറ്റിംഗ്
കൊല്ലം ഇൻഡസ്ട്രിയൽ ട്രിബ്യൂണൽ സുനിത വിമൽ ഡിസംബർ 7, 21, 28, തീയതികളിൽ പീരുമേടും 31ന് തൊടുപുഴയിലും സെറ്റിംഗ് നടത്തും. തൊഴിൽ തർക്ക കേസുകളും, എംപ്ലോയീസ് ഇൻഷുറൻസ് കേസുകളും, എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും വിചാരണ നടത്തുന്നതാണ്.
സായുധ സേനാ പതാക ദിനാചരണം
സായുധ സേനാ പതാക വിതരണം ഡിസംബർ 7 ന് രാവിലെ 11 മണിക്ക് ജില്ലാ കളക്ടർ വി വിഘ്നേശ്വരി ഉദ്ഘാടനം ചെയ്യും. കളക്ടറുടെ ചേംബറിൽ നടക്കുന്ന പരിപാടിയിൽ ജില്ലാ സൈനിക ക്ഷേമ ഓഫീസർ, അസി ഓഫീസർ തുടങ്ങിയവർ സംബന്ധിക്കും.
വാഹന ഗതാഗതം ഭാഗികമായി തടസ്സപ്പെടും
വയനാട് ജില്ലയിലെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെട്ട കുഞ്ഞോം-നിരവില്‍പുഴ-ചുങ്കക്കുറ്റിറോഡില്‍ ചുങ്കക്കുറ്റി മുതല്‍ നിരവില്‍പുഴ വരെയുള്ള ഭാഗത്ത് റോഡ് നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചതിനാല്‍ ഡിസംബര്‍ 10 മുതല്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെടും.
ക്യാഷ് അവാര്‍ഡ് വിതരണം നാളെ
കേരള ഷോപ്‌സ് ആന്റ് കൊമ്മേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, അംഗങ്ങളുടെ മക്കളില്‍ 2023-2024 വര്‍ഷം എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയത്തിനും A+ നേടിയവര്‍ക്കും, ഡിഗ്രി, പിജി തലത്തില്‍ ഉന്നത വിജയം നേടിയവര്‍ക്കും കലാ-കായിക രംഗത്ത് മികവ് തെളിയിച്ചവര്‍ക്കും ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റ് വിതരണവും നാളെ രാവിലെ 11 ന് മാവൂര്‍ റോഡിലെ വ്യാപാര ഭവനില്‍ നടത്തുമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍
അറിയിച്ചു.
ആചാരസ്ഥാനികരുടെയും കോലധാരികളുടെയും പ്രതിമാസ ധനസഹായം
മലബാര്‍ ദേവസ്വം ബോര്‍ഡ് തലശ്ശേരി ഡിവിഷനില്‍ നിന്നും ധനസഹായം കൈപ്പറ്റികൊണ്ടിരിക്കുന്ന ആചാരസ്ഥാനികര്‍/കോലധാരികള്‍ എന്നിവര്‍ 2023 ഒക്ടോബര്‍ മുതല്‍ 2024 മാര്‍ച്ച് വരെയുളള വേതനം ലഭിക്കുന്നതിനായി ക്ഷേത്രഭരണാധികളുടെ സാക്ഷ്യപത്രം, മലബാര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും അനുവദിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, ഗുണഭോക്താക്കളുടെ ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ്, മൊബൈല്‍ നമ്പര്‍ എന്നിവ മലബാര്‍ ദേവസ്വം ബോര്‍ഡ് തിരുവങ്ങാട്ടുളള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ 2025 ജനുവരി 10 നകം നേരിട്ട് ഹാജരാക്കണം.
വ്യവസായ ഉല്‍പ്പന്ന പ്രദര്‍ശന വിപണന മേള; അപേക്ഷ ക്ഷണിച്ചു
വ്യവസായ വാണിജ്യ വകുപ്പ്, ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 27 മുതല്‍ 31 വരെ കോഴിക്കോട് ബീച്ച് റോഡിലുള്ള, ആസ്പിന്‍ കോര്‍ട്ട്യാഡ്സില്‍ വ്യവസായ സംരംഭങ്ങളുടെ പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കുന്നു. മേളയില്‍ ഉല്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് താല്പര്യമുള്ള സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭകര്‍ ഡിസംബര്‍ 16 നു വൈകീട്ട് നാലിനകം അപേക്ഷ നൽകണം. അപേക്ഷഫോം കോഴിക്കോട് ഗാന്ധി റോഡിലുള്ള ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നിന്നും ലഭിക്കും. ഫോണ്‍: 0495-2765770.
പിഎംഎഫ്എംഇ പദ്ധതി കണ്‍സള്‍ട്ടന്റ് അപേക്ഷ ക്ഷണിച്ചു
കേന്ദ്രസര്‍ക്കാരിന്റെ പിഎംഎഫ്എംഇ പദ്ധതിയുടെ കണ്‍സള്‍ട്ടന്റുമാരായി നിലവിലുള്ള ഒഴിവുകളിലേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലയില്‍ സ്ഥിരതാമസക്കാരായ 18 വയസ്സ് തികഞ്ഞവരും അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ നേടിയ യുവതീ-യുവാക്കൾക്ക് അപേക്ഷിക്കാം. ഇതിന് പുറമെ, ബാങ്കിംങ്, വിശദമായ പദ്ധതി രേഖകള്‍ തയ്യാറാക്കലില്‍ പരിജ്ഞാനം തുടങ്ങിയ രംഗങ്ങളില്‍ പ്രാവീണ്യമുള്ളവർ (കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം) സ്വയം തയ്യാറാക്കിയ, ബയോഡാറ്റ സഹിതമുള്ള അപേക്ഷ കോഴിക്കോട് ഗാന്ധി റോഡിലുള്ള ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നേരിട്ടോ diccalicut@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ഡിസംബര്‍ 16 നകം ലഭിക്കണം. ഫോണ്‍: 0495-2766563, 2765770, 8157814321.
ക്വിസ് മത്സരം നാളെ
കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൻ്റെ മുന്നോടിയായി കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ സ്കൂൾ, കോളേജ് വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന പ്രാഥമികതല ക്വിസ് മത്സരം നാളെ രാവിലെ 10 ന് കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സെൻ്റ് ജോസഫ്സ് പബ്ളിക് സ്കൂളിൽ ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ഉദ്ഘാടനം ചെയ്യും.
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
കണ്ണൂര്‍ ഇന്ത്വന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റലൂം ടെക്‌നോളജിയുടെ കീഴിലുള്ള കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിങ്ങ് കോളേജില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഫാഷന്‍ ഡിസൈനിംഗ് / ഗാര്‍മെന്റ് ടെക്‌നോളജി/ ഡിസൈനിങ്ങ് മേഖലയില്‍ ബിരുദാനന്തര ബിരുദം, യൂജിസി നെറ്റ്, അധ്യാപന പരിചയം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. യു.ജി.സി. നെറ്റ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ ലഭിക്കാത്ത പക്ഷം, ഫാഷന്‍ ഡിസൈനിംഗ് / ഗാര്‍മെന്റ് ടെക്‌നോളജി/ ഡിസൈനിങ്ങ് മേഖലയില്‍ പി.ജി. ഡിഗ്രി യോഗ്യതയും അധ്യാപന പരിചയവുമുള്ള മറ്റ് ഉദ്യോഗാര്‍ത്ഥികളെയും പരിഗണിക്കും. യോഗ്യതയുള്ളവര്‍, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും, ബയോഡാറ്റയും സഹിതം 17.12.24 ന് വൈകുന്നേരം 5 മണിക്കു മുമ്പായി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജി, കണ്ണൂര്‍, പി.ഒ.കിഴുന്ന, തോട്ടട, കണ്ണൂര്‍-7 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഇ-മെയില്‍ മുഖേനയുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. ഫോണ്‍- 04972835390.
എം.ഫാം: അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
സർക്കാർ ഫാർമസി കോളേജുകളിലും സ്വകാര്യ സ്വാശ്രയ ഫാർമസി കോളേജുകളിലും ആദ്യഘട്ട അലോട്ട്മെന്റിനു ശേഷം ഒഴിവുണ്ടായിരുന്ന സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് സംബന്ധിച്ച വിശദവിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഫോൺ: 0471 2525300.