സിന്ധു തീയറ്ററിന് പിൻവശം കാലങ്ങളായി മുക്കം റോഡിലെ കുന്നുകളിൽ നിന്ന് എത്തുന്ന മഴ വെള്ളവും നീരൊഴുക്കും സ്വകാര്യ വ്യക്തി മണ്ണിട്ട് തടസ്സപ്പെടുത്തിയത് നീക്കം ചെയ്തു. പ്രദേശവാസികൾ കോടതിയെ സമീപിച്ച്‌ ഉത്തരവ് വാങ്ങിയതിന് ശേഷമാണ് ഗ്രാമപഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ മണ്ണ് നീക്കം ചെയ്തത്. ഗ്രാമപഞ്ചായത്തിന്റെ ആസ്തിയിൽ പെട്ട ഇടവഴി കയ്യേറിയാണ് മണ്ണും കല്ലും ഇട്ട് നീരൊഴുക്ക് തടസ്സപ്പെടുത്തിയത് എന്ന് പ്രദേശവാസികൾ പറഞ്ഞു. പ്രദേശവാസികൾക്ക് വേണ്ടി കോഴിക്കോട് മുൻസിഫ് കോർട്ട് രണ്ടിൽ കൊടുത്ത കേസിൽ അഡ്വ. ജനിൽ ജോൺ, അഡ്വ. വിജിഷ എന്നിവർ ഹാജരായി. മണ്ണിട്ട് നീരൊഴുക്ക് തടസ്സപ്പെടുത്തിയതിനാൽ മഴ പെയ്താൽ കാൽനടയായോ വാഹനത്തിലോ വീടുകളിലേക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ് ഉണ്ടായിരുന്നത് എന്ന് വീട്ടുകാർ പറഞ്ഞു. നേരെത്തെ നാട്ടുകാരും റെസിഡൻസ് അസോസിയേഷനും അധികൃതർക്ക് പരാതി നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *