എറണാകുളം ജില്ലയിൽ കായിയാസ് ഹോട്ടലില്‍ ബിരിയാണിയില്‍ നിന്ന് പഴുതാരയെ കണ്ടെത്തിയ സംഭവത്തിൽ 47 സ്ഥാപനങ്ങൾക്കെതിരെ നടപടി.മട്ടാ‌‌ഞ്ചേരിയിലെ ഹോട്ടലിൽ നിന്ന് ബിരിയാണിയിൽ പഴുതാരയെയാണ് ഉദ്യോഗസ്ഥർക്ക് കിട്ടിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് തൃശ്ശൂര്‍ സ്വദേശികളായ ഒരു കുടുംബം ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചപ്പോഴാണിത്. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഹോട്ടലിലെ വൃത്തിഹീനമായ സാഹചര്യങ്ങളും പരിശോധനയില്‍ കണ്ടെത്തി. ഇതിനെത്തുടര്‍ന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് ഹോട്ടല്‍ പൂട്ടിച്ചു.അതേസമയം കുഴിമന്തി കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് കാസര്‍കോട് സ്വദേശി അഞ്ജുശ്രീ പാര്‍വ്വതി ശനിയാഴ്ച രാവിലെ മരിച്ചിരുന്നു. കാസര്‍കോട് അടുക്കത്ത്ബയല്‍ അല്‍ റൊമാന്‍സിയ ഹോട്ടലില്‍നിന്നാണ് അനുശ്രീ കുഴിമന്ത്രി കഴിച്ചത്. കോട്ടയം സംക്രാന്തിയില്‍ ‘മലപ്പുറം കുഴിമന്തി’ ഹോട്ടലില്‍നിന്ന് വരുത്തിച്ച അല്‍ഫാം കഴിച്ച് നഴ്‌സായ രശ്മി മരിച്ചത് കഴിഞ്ഞ തിങ്കളാഴ്ചയാണ്.

Leave a Reply

Your email address will not be published. Required fields are marked *