വ്യാപാരി വ്യവസായി സമിതി യൂനിറ്റ് കൺവെൻഷൻ ഹോട്ടൽ അജ്‌വയിൽ ജില്ല സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ് ബഷീർ നീലാറമ്മൽ അധ്യക്ഷത വഹിച്ചു. വ്യാപാരി മിത്ര ചാരിറ്റബിൾ ട്രസ്റ്റ് മരണാനന്തര സഹായമായ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് മരണപ്പെട്ട യൂനിറ്റ് അംഗത്തിന്റെ ആശ്രിതർക്ക് പി.ടി.എ. റഹീം എം.എൽ.എ നൽകി. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ ഉപഹാരം നൽകി. വ്യാപാരി വ്യവസായി സമിതി ജില്ല ജോ. സെക്രട്ടറി രഘൂത്തമൻ, ഏരിയ പ്രസിഡന്റ് ഒ. വേലായുധൻ, സെക്രട്ടറി സി.എം. ബൈജു എന്നിവർ സംസാരിച്ചു. അക്ബർഷാ പീടികപ്പറമ്പിലിനെ യൂനിറ്റ് പ്രസിഡന്റായി തെരെഞ്ഞെടുത്തു. യൂനിറ്റ് സെക്രട്ടറി എം.കെ. സുഭാഷ് സ്വാഗതവും ജോ. സെക്രട്ടറി ഇ.പി. അൻവർ സാദത്ത് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *