സോഷ്യല്‍ മീഡിയ വഴിയുള്ള അസഭ്യ-അശ്ലീല പരാമര്‍ശങ്ങള്‍ക്കെതിരെ പരാതി സമര്‍പ്പിച്ച സിനിമാ താരം ഹണി റോസിന്റെ മൊഴി എടുത്ത് പൊലീസ്. തിങ്കളാഴ്ച്ച സെന്‍ട്രല്‍ സ്റ്റേഷനില്‍ നേരിട്ട് എത്തിയാണ് ഹണി മൊഴി നല്‍കിയത്.

ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് പുറമെ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ക്ക് താഴെ പോസ്റ്റിട്ടവര്‍ക്ക് എതിരെയും നടി മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകളും ഹണി പൊലീസിന് കൈമാറിയിട്ടുണ്ട്.

ഹണി റോസിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് പൊലീസ് നീരീക്ഷിക്കുന്നുണ്ട്.മോശം കമന്റ് ഇടുന്നവര്‍ക്കെതിരെ ഉടനടി കേസെടുക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. നടിയുടെ പരാതിയില്‍ കൂടുതല്‍ അറസ്റ്റുകളുണ്ടാകുമെന്ന സൂചനയാണ് ഇതോടെ വ്യക്തമാകുന്നത്.

അതേസമയം ഹണി റോസിന് പിന്തുണയുമായി താരസംഘടന എഎംഎംഎ ഇന്നലെ രംഗത്തെത്തിയിരുന്നു. ഹണി റോസിനെ അധിക്ഷേപിക്കാന്‍ ബോധപൂര്‍വം ചിലര്‍ നടത്തുന്ന ശ്രമങ്ങളെ അപലപിക്കുന്നതായും നിയമപോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും സംഘടന വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *