തിരുവനന്തപുരം: അച്ഛന്റെ വഴിയെ മകളും. നാടന്‍പാട്ട് കലാകാരന്‍ പുലിയൂര്‍ ജയകുമാറിന്റെ മകള്‍ കലോല്‍സവത്തില്‍ തിളങ്ങി. മലയിന്‍കീഴ് ഗവ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്സ് വണ്‍ വിദ്യാര്‍ത്ഥിനി ശ്രീ നന്ദ ആദ്യമായാണ് സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ പങ്കെടുക്കുന്നത്. കന്നിയങ്കത്തില്‍ തന്നെ ‘എ ഗ്രേഡ് നേടി. നാടന്‍പാട്ട് രംഗത്തും ശ്രദ്ധേയയായ കലാകാരിയാണ് ഈ മിടുക്കി. മിമിക്രി താരവും നാടന്‍ പാട്ട് കലാകാരനും മലയിന്‍കീഴ് ഗവ:എല്‍ പി. ബി സ്‌കൂള്‍ പ്രധാന അധ്യാപകനുമായ അച്ഛന്‍ പുലിയൂര്‍ ജയകുമാറിന്റെ മകളാണ്. മുന്‍ കലോത്സവ വിജയി കൂടിയായ പ്രമോദ് ചന്ദ്ര ബാബുവാണ് ശ്രീ നന്ദയുടെ പരിശീലകന്‍. സുരാജ് വെഞ്ഞാറമ്മൂടിന്റെ കോമഡി ടീമില്‍ 20 വര്‍ഷക്കാലമായി സ്ഥിരാംഗമായ പുലിയൂര്‍ ജയകുമാറിന് ഒപ്പം വേദികളില്‍ പ്രോഗ്രാം ചെയ്യാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *