ഇന്ത്യൻ കായികരംഗത്തെ ചൂഷണങ്ങളുടെയും അതിനെതിരെയുള്ള ജ്വലിക്കുന്ന പോരാട്ടങ്ങളുടെയും കഥ കലോത്സവ വേദിയിലവതരിപ്പിച്ച് സൗപർണിക തീർഥ.ഗോഥ എന്ന തൻ്റെ ഏകാഭിനയത്തിലൂടെ സംസ്ഥാന കലോത്സവ വേദിയെ കയ്യിലെടുത്ത സൗപർണിക തീർഥ കണ്ണൂർ ജില്ലയിലെ ചെറുതാഴം ഗവ: ഹയർ സെക്കൻ്ററി സ്കൂൾ പത്താംതരം വിദ്യാർത്ഥിനിയാണ്. കലോത്സവവ വേദികളിൽ വർഷങ്ങളുടെ അനുഭവസമ്പത്തുള്ള നടനും സംവിധായകനുമായ കെ.പി.ശശികുമാർ നീലേശ്വരത്തിൻ്റെ ശിക്ഷണത്തിൽ ആദ്യമായി സംസ്ഥാന കലോത്സവ വേദിയിലെത്തിയ സൗപർണിക, എച്ച്.എസ്.വിഭാഗം പെൺകുട്ടികളുടെ മോണോ ആക്ട് മത്സരത്തിൽ എ ഗ്രേഡ് നേടി.ഒന്നാംതരം മുതൽ കഥാകഥനത്തിലും മോണോ ആക്ട് മത്സരങ്ങളിലും നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയ സൗപർണിക മുട്ടം,വെങ്ങര മാപ്പിള യു.പി.സ്കൂളിലെ അധ്യാപക ദമ്പതികളായ സുമേഷ്.കെ.വി.യുടെയും സനൂപ.സി.കെ.യുടെയും മകളാ

Leave a Reply

Your email address will not be published. Required fields are marked *