
കോഴിക്കോട് നിന്ന് അനന്തപുരിയിലേക്കുള്ള യാത്രയിൽ മുഹമ്മദ് ജസീലിന് ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു നന്നായി പാടണം.ബദറുദ്ദീൻ പാറന്നൂർ രചന നിർവഹിച്ച നബിയുടെ 11 ഭാര്യമാരെ കുറിച്ചുള്ള ‘ചൊങ്കിൽ തികവുടെ ഇശൽ എന്ന പാട്ടാണ് അവൻ അതിനായി തിരഞ്ഞെടുത്തത്. താജുദ്ദീൻ എളേറ്റിലിൻ്റെ പരിശീലനം മുഹമ്മദ് ജസീലിന് ഊർജ്ജമേകി. എം.ജെ ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്.
മാപ്പിളപ്പാട്ട് കൂടാതെ എം.ജെ ഹയർ സെക്കൻഡറി സ്കൂളിന് സംസ്ഥാനതലത്തിൽ ദഫ് മുട്ട്, കഥകളി, തബല, സംസ്കൃതം പാഠകം, ഉപന്യാസം (സംസ്കൃതം) തബല ഹൈസ്കൂൾ വിഭാഗത്തിൽ പ്രസംഗം(മലയാളം), ഗസൽ ആലാപനം, മാപ്പിളപ്പാട്ട്,ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ എഗ്രേഡ് നേടിയിട്ടുണ്ട്.