വില്പനക്ക് കൊണ്ടുവന്ന കഞ്ചാവും എം.ഡി.എം.എയുമായി മഹാരാഷ്ട്ര സ്വദേശി കുന്ദമംഗലത്ത് പിടിയിൽ. വെസ്റ്റ് മുംബൈ സ്വദേശി ആബിദ് അലി മുഹമ്മദ് (34) ആണ് കുന്ദമംഗലം പൊലീസിന്റെ പിടിയിലായത്. കാരന്തൂർ കാമ്പുറത്ത് മണ്ണിൽ ഭാഗത്ത് രാത്രി പൊലീസ് പട്രോളിങ്ങിനിടെ സംശയം തോന്നിയ പൊലീസ് സംഘം ഇയാളെ പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ ശരീരത്തിൽ നിന്ന് എം.ഡി.എം.എയും, കഞ്ചാവും പിടികൂടിയത്. ഇയാളുടെ കയ്യിൽ നിന്ന് മൂന്ന് ഗ്രാം എം.ഡി.എം.എയും, 800 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. തുടർന്ന് ഇദ്ദേഹവും കുടുംബവും താമസിക്കുന്ന കാരന്തൂരിലെ കാമ്പറത്ത് വീട് പൊലീസ് പരിശോധിച്ചു. ഇവിടെ നിന്നും ലഹരി വസ്തുക്കൾ തൂക്കുന്നതിനുള്ള ത്രാസും ഉപയോഗിക്കുന്നതിനുള്ള മറ്റ് വസ്തുക്കളും പിടിച്ചെടുത്തു. നാട്ടുകാർക്കിടയിൽ ഇയാൾ ലോട്ടറി വിൽപ്പനക്കാരനായി ആണ് അറിയപ്പെട്ടിരുന്നത്. മുംബൈയിൽ ഇയാൾക്കെതിരെ സമാനമായ കേസുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.കുന്ദമംഗലം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്.ഐമാരായ എ. അഷ്റഫ്, അഭിലാഷ്, അബ്ദുറഹിമാൻ, സി.പി.ഒ നിധീഷ് എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021
