ആരോഗ്യ വകുപ്പ് അധികൃതർ പരിശോധന നടത്തി പൊതുജനാരോഗ്യത്തിന് ഹാനികരമായി കച്ചവടം നടത്തിയ കടകൾക്കെതിരെ നിയമനടപടി സ്വീകരിച്ചു. ജലാശയത്തിലേക്ക് കടയിൽ നിന്നുള്ള മാലിന്യങ്ങൾ വലിച്ചെറിഞ്ഞ കച്ചവട സ്ഥാപനത്തിൽ നിന്നും പിഴയീടാക്കി. ഹോട്ടൽ ,ബേക്കറി , ചിക്കൻ സ്റ്റാൾ, സൂപ്പർ മാർക്കറ്റുകൾ, സ്റ്റേഷനറി കടകൾ , അതിഥി സംസ്ഥാന തൊഴിലിടങ്ങൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പുകയില നിയന്ത്രണ നിയമം ലംഘിച്ച സ്ഥാപനങ്ങളിൽ നിന്ന് പിഴയിടാക്കി. പരിശോധനയ്ക്ക്ചൂലൂർ ഹെൽത്ത് ഇൻസ്പെക്ടർ സിജു കെ നായർ ,
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സുധീർ രാജ് ഒ, ബാബു കെ. , എന്നിവർ നേതൃത്വം നൽകി.ഗ്രാമപഞ്ചായത്തിൽ നിന്നും ലൈസൻസില്ലാതെയും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെയും പുകയില നിയന്ത്രണ നിയമ വിരുദ്ധമായും പ്രവർത്തിക്കുന്ന കടകൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, മെഡിക്കൽ ഓഫീസർ , ഹെൽത്ത് ഇൻസ്പെക്ടർ എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *