തിരുവനന്തപുരം: പ്രവാസികള്‍ക്കായി ലോക കേരള കേന്ദ്രങ്ങള്‍ എന്ന ആവശ്യം പരിഗണിക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ഈ പദ്ധതിക്ക് പ്രാഥമികമായി അഞ്ചു കോടി രൂപ അനുവദിക്കും. പ്രവാസം ഒട്ടേറെ പേര്‍ക്ക് നഷ്ടക്കച്ചവടമാകുന്നുണ്ട്. ഈ മേഖലയില്‍ വലിയ ബോധവല്‍ക്കരണ പ്രവര്‍ത്തനം ഏറ്റെടുക്കുമെന്നും ധനമന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ ധനസ്ഥിതി മെച്ചപ്പെട്ടുവെന്ന് ബാലഗോപാല്‍ പറഞ്ഞു. കേരള സമ്പദ്ഘടന അതിവേഗ വളര്‍ച്ചയിലാണ്. ആഭ്യന്തര ഉല്‍പാദനം മെച്ചപ്പെട്ടു. ധനം ഞെരുക്കം മറച്ചുവെക്കാന്‍ അല്ല അത് ജനങ്ങളുമായി പറഞ്ഞു പോകാനാണ് ശ്രമിച്ചതെന്നും ധനമന്ത്രി വ്യക്തമാക്കി.
