കേരളത്തിലെ പ്രശ്നങ്ങൾ കൃത്യമായി പഠിക്കാതെയാണ് ധനമന്ത്രി ഇന്ന് ബഡ്ജറ്റ് അവതരിപ്പിച്ചതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. സാധാരണക്കാരെ ദുരിതത്തിലാക്കാനാണ് ഇത്തരത്തിലുളള ബഡ്ജറ്റ് കൊണ്ടുവന്നതെന്നും വി ഡി സതീൻ വിമർശിച്ചു. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ സർക്കാർ നടത്തിയത് വൻകൊളളയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ന്യൂനപക്ഷവിഭാഗത്തിന്റെ സ്‌കോളർഷിപ്പുകൾ കുറച്ചു. പട്ടികജാതി വിഭാഗത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങളിലും വ്യാപകമായി വെട്ടിക്കുറച്ചിലുകൾ നടത്തിയിട്ടുണ്ട്. ലൈഫ് മിഷൻ പദ്ധതിയെക്കുറിച്ച് വളരെ അഭിമാനത്തോടെയാണ് ധനമന്ത്രി ഇന്ന് സംസാരിച്ചത്. കഴിഞ്ഞ വർഷം 500 കോടി രൂപയാണ് ഇതിനായി മാ​റ്റിവച്ചത്. അതിൽ വെറും 24 ശതമാനമാണ് സർക്കാർ വിനിയോഗിച്ചിരിക്കുന്നത്.ബഡ്ജ​റ്റിന്റെ വിശ്വാസ്യതഎന്താണ്? സർക്കാരിന്റെ ബാദ്ധ്യത തീർക്കാനാവശ്യമായ പണം പോലും ഇത്തവണ വച്ചിട്ടില്ല. കഴിഞ്ഞ തവണ ഓരോ ആവശ്യങ്ങൾക്കായി മാ​റ്റിവച്ച പണം ഗൗരവപരമായി വെട്ടിക്കുറച്ചു. ഇത്രയും പ്രശ്നങ്ങൾ ഉണ്ട്. എങ്ങനെയാണ് ഈ ബഡ്ജ​റ്റ് നടപ്പിലാക്കാൻ പോകുന്നത്? ഇതെല്ലാം വെറും പൊളളയായ വാക്കുകളാണ്. കഴിഞ്ഞ 24 വർഷത്തിനിടയിൽ ഞാൻ ആദ്യമായാണ് ഇങ്ങനെ ഒരു ബഡ്ജ​റ്റ് കേൾക്കുന്നത്. മന്ത്രി പറഞ്ഞത് തന്നെ ആവർത്തിക്കുകയാണ്. ബഡ്ജ​റ്റിന് വിശ്വാസ്യത ഇല്ല. അത്ര ബാദ്ധ്യതയിലാണ് സർക്കാരുളളത്. ഭൂനികുതിയിൽ 50 ശതമാനം വർദ്ധനവാണ് നടത്തിയിരിക്കുന്നത്. സാധാരണക്കാരെ ദുരിതത്തിലാക്കാനാണിത്. നികുതി പിരിവിൽ ഗൗരവപരമായി സർക്കാർ പരാജയപ്പെട്ടു’- വി ഡി സതീശൻ

Leave a Reply

Your email address will not be published. Required fields are marked *