
കുറിച്യാട് മായക്കൊല്ലിയിൽ ഇന്നലെ ചത്തനിലയിൽ കണ്ടെത്തിയ കടുവകുഞ്ഞുങ്ങളുടെ മരണകാരണം മുതിർന്ന കടുവയുടെ ആക്രമണമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഒരു വയസ് പ്രായമുള്ള ആൺകടുവ കുഞ്ഞിനെയും പെൺകടുവ കുഞ്ഞിനെയും ഇന്നലെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. ചത്ത കടുവകുഞ്ഞുങ്ങൾക്ക് കഴുത്തിൽ പരിക്കേറ്റിട്ടുണ്ട്. പെൺ കടുവകുഞ്ഞിന് ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മുറിവുണ്ടായിരുന്നു. ആൺ കടുവകുഞ്ഞിൻ്റെ നട്ടെല്ലിനും പെൺകടുവ കുഞ്ഞിൻ്റെ തലയോട്ടിക്കും തലച്ചോറിനും പരിക്ക് പറ്റിയതാണ് മരണകാരണമായതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൻ പ്രാഥമികമായി പറയുന്നതെന്ന് വനംവകുപ്പ് വ്യക്തമാക്കി. ഇണചേരൽ സമയത്ത് മുതിർന്ന കടുവകൾ കടുവകുഞ്ഞുങ്ങളെ ആക്രമിക്കുന്നത് സാധാരണമാണെന്നും വനംവകുപ്പ് വാർത്താകുറിപ്പിൻ വ്യക്തമാ