സംസ്ഥാനത്ത് പ്രതിഷേധം കടുപ്പിച്ച് മോട്ടോർ ഡ്രൈവിങ് സ്‌കൂൾ ഉടമകള്‍. പ്രതിദിനമുള്ള ഡ്രൈവിങ് ടെസ്റ്റ് 50 ആയി നിജപ്പെടുത്താനുള്ള ഗതാഗത മന്ത്രി കെബി ഗണേഷ്‌ കുമാറിന്‍റെ നിര്‍ദേശത്തിന് പിന്നാലെയാണ് പ്രതിഷേധം കടുപ്പിച്ചത്. മുട്ടത്തറയിലെ ഓട്ടോമേറ്റഡ് ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രത്തിലെ ഡ്രൈവിങ് ടെസ്റ്റ് സംഘം ബഹിഷ്‌കരിച്ചു.140 അപേക്ഷകരാണ് ടെസ്റ്റിനായി രാവിലെ 5 മണി മുതൽ മുട്ടത്തറയിലെ ടെസ്റ്റിങ് ഗ്രൗണ്ടിൽ എത്തിയത്. വിദേശത്ത് പോകുന്നതിന് മുന്നോടിയായി ഡ്രൈവിങ് ലൈസൻസ് എടുക്കാനെത്തിയവര്‍ ഉൾപ്പെടെ ഇക്കൂട്ടത്തിലുണ്ട്. ഏറെ നേരം ഗ്രൗണ്ടില്‍ കാത്ത് നിന്നതിന് ശേഷമാണ് ആദ്യമെത്തിയ 50 പേര്‍ക്ക് മാത്രമെ ഇന്ന് ടെസ്റ്റ് നടത്താന്‍ സാധിക്കൂവെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചത്.ഇതിന് പിന്നാലെയാണ് പ്രതിഷേധമുണ്ടായത്. അതേസമയം നിലപാടില്‍ മന്ത്രി മാറ്റം വരുത്തിയതായും റിപ്പോര്‍ട്ടുകല്‍ പുറത്ത് വരുന്നുണ്ട്. ഇന്ന് സ്ഥലത്തെത്തിയ അപേക്ഷകര്‍ക്ക് ടെസ്റ്റ് നടത്താമെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *