പാലക്കാട്: സംസ്ഥാനം ലോഡ് ഷെഡിങ്ങിലേക്ക് പോകില്ലെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി.വൈദ്യുതി ഉപയോഗം ഉയരുന്നത് നേരിടുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചുവെന്നും മന്ത്രി പറഞ്ഞു. സാധാരണക്കാരും വൈദ്യുതിയുടെ അമിത ഉപയോഗം നിയന്ത്രിക്കാന്‍ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു .

ചൂട് കാലത്ത് വൈദ്യുതി ഉപയോഗം ഉയരുമ്പോള്‍ കെ.എസ്.ഇ.ബി പ്രതിസന്ധിയിലാകാറുണ്ട്. എന്നാല്‍ ഇത്തവണ ആശങ്കയില്ലെന്ന് മന്ത്രി തന്നെ വ്യക്തമാക്കുന്നു. തൊട്ടിയാര്‍ ജലവൈദ്യുതി പദ്ധതിയും പള്ളിവാസല്‍ പദ്ധതിയും മുന്‍നിര്‍ത്തിയാണ് മന്ത്രിയുടെ വാക്കുകള്‍. പള്ളിവാസല്‍ പദ്ധതിയുടെ പരീക്ഷണ ഘട്ടത്തില്‍ തന്നെ ആറ് കോടിയുടെ വൈദ്യൂതി ഉല്പാദിപ്പിച്ചെന്ന് കെ.കൃഷ്ണന്‍കുട്ടി വ്യക്തമാക്കി. തൊട്ടിയാര്‍ ജല വൈദ്യുതി പദ്ധതി നാല്‍പ്പത് മെഗാവാട്ട് ശേഷിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *