പത്തനംതിട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കഞ്ചാവുമായി പിടിയില്‍. നസീബ് സുലൈമാന്‍ ആണ് പിടിയിലായത്.നസീബിന്റെ പക്കല്‍ നിന്നും 300ഗ്രാം കഞ്ചാവ് പിടികൂടി. ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റ് പരിശോനയിലാണ് ഇയാള്‍ പിടിയിലായത്.
നസീബിന്റെ കുമ്പഴയിലെ വാടകവീട്ടില്‍ നിന്നാണ് ‘കഞ്ചാവ് കണ്ടെത്തിയത്. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി റോബര്‍ട്ടിന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
മുന്‍പും രണ്ട് തവണ കഞ്ചാവ് കേസില്‍ ഇയാള്‍ പിടിയിലായിട്ടുണ്ട്. സ്ഥിരം കുറ്റവാളി എന്ന നിലയില്‍ എക്‌സൈസ് നിരീക്ഷണത്തില്‍ ആയിരുന്നു പ്രതി. ലഹരി മരുന്നു കച്ചവടത്തില്‍ നിരന്തരം ഏര്‍പ്പെടുന്ന പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.
