
സ്വര്‍ണ്ണക്കടത്ത് കേസിൽ അറസ്റിലായി കന്നഡ നടി രന്യ റാവു ചോദ്യംചെയ്യലിനിടെ
പൊട്ടിക്കരഞ്ഞു.തന്നെ കേസില്‍ കുടുക്കുകയായിരുന്നുവെന്നും താന്‍ നിരപരാധിയാണെന്നും അവര്‍ റവന്യു ഇന്റലിജന്‍സ് ഡയറക്ടറേറ്റിന്റെ ചോദ്യംചെയ്യലില്‍ പറഞ്ഞു.ഡി.ആര്‍.ഐക്ക് നല്‍കിയ മൊഴിയില്‍ അവര്‍ കുറ്റം സമ്മതിച്ചിരുന്നു. തന്റെ കൈവശമുണ്ടായിരുന്നത് 17 സ്വര്‍ണ്ണക്കട്ടികളാണെന്ന് സമ്മതിച്ച രന്യ, താന്‍ ദുബായ്ക്കുപുറമേ യൂറോപ്, അമേരിക്ക, മറ്റ് ഗള്‍ഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലേയ്ക്ക് യാത്രചെയ്തിരുന്നുവെന്നും മൊഴി നല്‍കിയിരുന്നു.മറ്റാരെങ്കിലും കുടുക്കിയതാണെങ്കില്‍ അതിന് പിന്നില്‍ ആരാണെന്ന് രന്യക്ക് വെളിപ്പെടുത്തേണ്ടിവരും. ഏത് സാഹചര്യത്തിലാണ് സ്വർണക്കടത്തില്‍ താന്‍ ഉള്‍പ്പെട്ടത് എന്നും അവര്‍ അന്വേഷണസംഘത്തോട് വ്യക്തമാക്കേണ്ടിവരും. സ്വര്‍ണ്ണക്കടത്ത് റാക്കറ്റിന്റെ വലയില്‍ രന്യ പെട്ടുപോവുകയായിരുന്നോ അതോ അവര്‍ കടത്തില്‍ സജീവപങ്കാളിയായിരുന്നോയെന്നതില്‍ വ്യക്തതവരേണ്ടതുണ്ട്.