രാജ്യത്ത് ഇന്ധന വില വർദ്ധിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പഴയ വീഡിയോയുമായി കോൺഗ്രസ് എം പി ശശി തരൂർ. 2013ൽ മുൻ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിക്കുന്ന മോദിയുടെ പ്രസംഗമാണ് തരൂർ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിലക്കയറ്റം മൂലം പാവപ്പെട്ടവർ എങ്ങനെ ജീവിക്കുമെന്നാണ് ഇപ്പോഴത്തെ പ്രധാനമന്ത്രി വിഡിയോയിൽ ചോദിക്കുന്നത്.
വോട്ട് ചെയ്യുമ്പോൾ പാചക വാതകത്തിന്റെ അടക്കം വില ഓർമ്മിക്കണമെന്ന് നരേന്ദ്ര മോദി പ്രസംഗത്തിൽ പറയുന്നുണ്ട്. 2013ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് മോദി പ്രസംഗം നടത്തിയത്. മൻമോഹൻ സിങ്ങായിരുന്നു അന്ന് പ്രധാനമന്ത്രി. ഇതിൽ കൂടുതൽ ഒന്നും എനിക്ക് കൂട്ടിച്ചേർക്കാൻ ഇല്ലെന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് ശശി തരൂർ കുറിച്ചിരിക്കുന്നത്.

https://twitter.com/ShashiTharoor/status/1511564504081272839?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1511564504081272839%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.twentyfournews.com%2F2022%2F04%2F07%2Ftharoor-tweet-against-modi.html

Leave a Reply

Your email address will not be published. Required fields are marked *