തെലങ്കാനയിലെ തീർത്ഥയാത്രക്കിടെ തിക്കിലും തിരക്കിലും പെട്ട് രണ്ട് പേർ മരിച്ചു. വർഷം തോറും നടക്കുന്ന സാലേശ്വരം ലിംഗമയ്യ ക്ഷേത്രത്തിലേക്കുള്ള തീർഥാടനത്തിനിടെയാണ് അപകടമുണ്ടായത്. ഗുഹാക്ഷേത്രമായ ലിംഗമയ്യ ക്ഷേത്രത്തിന് മുന്നിലുള്ള കിണറിലേക്ക് ആളുകൾ വീഴുകയായിരുന്നു. നിരവധി പേർക്ക് അപകടത്തിൽ പരിക്കേറ്റു. വനപട്‍ല സ്വദേശി ജി ചന്ദ്രയ്യ (50), വാനപർതി സ്വദേശി അഭിഷേക് (32) എന്നിവരാണ് മരിച്ചത്. അഞ്ച് വയസ്സുകാരൻ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *