
മുനമ്പം കമ്മീഷൻ നിർദേശങ്ങൾ സ്വീകരിക്കുമെന്ന് മന്ത്രി പി.രാജീവ്.കമ്മീഷന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിന് സഹായകരമാണ് കോടതി വിധിയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മുനമ്പത്തുള്ളവരെ കുടിയൊഴിപ്പിക്കില്ല. മുനമ്പത്തുകാരുടെ നിയമപരമായ അവകാശങ്ങൾ കൂടി സംരക്ഷിക്കപ്പെടണമെന്നും മന്ത്രി പറഞ്ഞു.’സങ്കീർണമായ ചില കാര്യങ്ങൾ സിംഗിൾ ബെഞ്ചിന്റെ വിധിയിൽ ഉണ്ടായിരുന്നു. കമ്മീഷൻ അതിന്‍റെ പ്രവർത്തനങ്ങൾ അതിവേഗത്തിൽ പൂർത്തിയാക്കും. കമ്മീഷന് ഉദ്ദേശിച്ച സമയം കിട്ടിയില്ല. ഡിവിഷൻ ബെഞ്ച് വിധിയോടെ പ്രവർത്തനം സുഗമമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയും’. മന്ത്രി വ്യക്തമാക്കി