ന്യൂഡല്‍ഹി: വഖഫ് ഭേദഗതി നിയമത്തിനെതിരെ സുപ്രിംകോടതിയില്‍ ഹരജി നല്‍കി ഓള്‍ ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്. ഭേദഗതികള്‍ ഏകപക്ഷീയവും വിവേചനപരവുമെന്ന് ഹരജിയില്‍ പറയുന്നു. രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് സുപ്രിംകോടതിയില്‍ ഹരജി നല്‍കിയത്.

ബോര്‍ഡിനു വേണ്ടി ജനറല്‍ സെക്രട്ടറി മൗലാനാ മുഹമ്മദ് ഫസലുറഹീം മുജാദിദിയാണ് ഹരജി സമര്‍പ്പിച്ചത്. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് നിയമമെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ കോടതിയുടെ ഭാഗത്തുനിന്നും ഇടപെടലുണ്ടാവണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

നേരത്തെ ബില്ലില്‍ ഒപ്പുവയ്ക്കുംമുമ്പ് രാഷ്ട്രപതിയെ കാണാന്‍ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് നേതാക്കള്‍ സമയം തേടിയിരുന്നു. ബില്ലുമായി ബന്ധപ്പെട്ട ആശങ്കകള്‍ രാഷ്ട്രപതിയെ നേരിട്ട് അറിയിക്കാനായിരുന്നു ഇത്. എന്നാല്‍ സമയം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് രാഷ്ട്രപതി ബില്ലില്‍ ഒപ്പുവയ്ക്കുകയും ചെയ്തു. പിന്നാലെയാണ് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് ഇപ്പോള്‍ സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *