ഇന്ത്യ പാകിസ്താന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശ് അതീവ ജാഗ്രതയില്‍ എന്ന് ഡിജിപി. സംസ്ഥാനത്തെ തന്ത്ര പ്രധാന ഇടങ്ങളില്‍ സുരക്ഷ ശക്തമാക്കി. പ്രതിരോധ യൂണിറ്റുകളുമായി ഏകോപിപ്പിക്കാനും സുപ്രധാന സ്ഥാപനങ്ങളില്‍ സുരക്ഷ ശക്തിപ്പെടുത്താനും യുപി പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഉത്തര്‍പ്രദേശ് പൊലീസ് സജ്ജമാണ്.
ഉത്തര്‍പ്രദേശിന്റെ പുറമെ രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും കനത്ത ജാഗ്രത ഒരുക്കിയിട്ടുണ്ട്. പ്രധാന സ്ഥലങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥരെയും അര്‍ദ്ധ സൈനിക വിഭാഗങ്ങളെ വിന്യസിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും നിരീക്ഷണത്തില്‍ ഉണ്ട്. ശ്രീനഗര്‍, ജമ്മു, ധരംശാല, അമൃത്സര്‍, ലേ, ജോധ്പൂര്‍, ഭുജ്, ജാംനഗര്‍, ചണ്ഡിഗഡ്, രാജ്‌കോട്ട് എന്നീ വിമാനത്താവളങ്ങള്‍ അടച്ചു. ഈ വിമാനത്താവളങ്ങളിലേക്കുള്ള ഇവിടേക്കുള്ള എയര്‍ ഇന്ത്യ ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് വിമാന സര്‍വീസുകള്‍ പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്.